IPC 124A ; രാജ്യദ്രോഹം : ഒരു ബ്രിട്ടീഷ് കരിനിയമത്തിന്റെ കഥ

എന്താണ് രാജ്യദ്രോഹം..? നിങ്ങൾ എപ്പോഴാണ് രാജ്യദ്രോഹി ആവുന്നത്...?ഇന്ത്യയിൽ ഈ രണ്ടു ചോദ്യങ്ങളുടെയും ഉത്തരം നിർവചിക്കുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പാണ്... രാജ്യദ്രോഹക്കുറ്റ നിയമം അഥവാ സെഡീഷൻ ലോ... ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ നിയമം എന്നും വിവാദം നിറഞ്ഞതായിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് പ്രാബല്യത്തിൽ വന്ന ഈ നിയമമാണ് സുപ്രീംകോടതി ഇപ്പോൾ താൽക്കാലികമായ മരവിപ്പിച്ചിരിക്കുന്നത്. മനുഷ്യാവകാശ പ്രവർത്തകരും നിയമ വിദ​ഗ്ദരും പതിറ്റാണ്ടുകളായി ഉയർത്തിയ ആവശ്യമായിരുന്നു ഈ സെഡിഷൻ ലോ പുന: പരിശോധിക്കുക എന്നത്. അതുകൊണ്ടാണ് സുപ്രീംകോടതിയുടെ ഈ ഇടപെടൽ അത്രയേറെ പ്രസക്തമാകുന്നത്. 

മെക്കാളെ പ്രഭുവിന്റെ കാർമികത്വത്തിലാണ് ഇന്ത്യയിൽ ഒരു ശിക്ഷാനിയമം നിലവിൽ വരുന്നത്. ഇന്ത്യൻ ശിക്ഷാനിയമം എന്ന ഇന്ത്യൻ പീനൽ കോഡ്. 1860-ലായിരുന്നു അത്.  അന്നു പക്ഷെ,.. രാജ്യദ്രോഹക്കുറ്റ നിയമം ഐ.പി.സിയിൽ ഉണ്ടായിരുന്നില്ല. പത്തു കൊല്ലത്തിനു ശേഷം 1870-ലാണ് ഐ.പി.സിയിലെ 124-ാം വകുപ്പിനു കീഴിൽ ഈ നിയമം കൂട്ടിച്ചേർത്തത്.  അന്നുമുതൽ രാജ്യദ്രോഹം നിർവചിക്കപ്പെട്ടത് 124 എ എന്ന വകുപ്പ് ഉപയോ​ഗിച്ചാണ്. ആ കഥയിലേക്ക്.

Content Highlights: IPC 124A Supreme Court puts sedition law on hold