പരീക്കറില്ലാത്ത ബിജെപി, തോല്‍ക്കാതിരിക്കാന്‍ കോണ്‍ഗ്രസ്; നാടകാന്തം ഗോവ ആര്‍ക്കൊപ്പം?
കൂറുമാറ്റ രാഷ്ട്രീയത്തിന്റെ പറുദീസയാണ് ഗോവ. കൂടുവിട്ട് കൂടുമാറ്റം തകൃതി. ജയിച്ച 40 എംഎല്‍എമാരില്‍ 24 പേരും അഞ്ച് വര്‍ഷത്തിനിടെ കൂറുമാറി. ചിലര്‍ പാര്‍ട്ടി വിട്ട് ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച് വീണ്ടും എംഎല്‍എയായി. ചിലര്‍ ആ റിസ്‌ക് എടുക്കാതെ കൂട്ടത്തോടെ മാറി കൂറുമാറ്റത്തിന്റെ റിസ്‌ക് ഒഴിവാക്കി. 17 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസില്‍ നിന്നുള്ള ഒഴുക്ക് അവസാനിച്ചപ്പോള്‍ മിച്ചമുള്ളത് രണ്ട് എംഎല്‍എമാര്‍. 13 പേര്‍ ജയിച്ച ബിജെപി ഇക്കാലത്തിനിടെ അംഗബലം ഇരട്ടിയാക്കി.
കാലാവധി തീരുമ്പോള്‍ അവര്‍ക്ക് 26 എംഎല്‍മാരുണ്ട്. മൂന്ന് എംഎല്‍എമാരുണ്ടായിരുന്ന എംജിപിയാണ് 2017ല്‍ പരീക്കര്‍ സര്‍ക്കാരിന്റെ വാഴ്ചയ്ക്ക് തുണയായത്. ആ എംജിപിയേയും ബിജെപി പിളര്‍ത്തി രണ്ട് പേരെ അടര്‍ത്തിയെടുത്തു. ചുരുക്കത്തില്‍ ഗോവന്‍ രാഷ്ട്രീയവും പാര്‍ട്ടികളും വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറി.തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ സംസ്ഥാനം വലിയ കരുനീക്കങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്.
Content Highlights: goa assembly election analysis