ഇന്ധനം ഒഴുക്കിക്കളയണം, ലാൻഡിങ് ചാർജ്ജ് വേറെ... വ്യാജബോംബ് ഭീഷണിയില്‍ നഷ്ടം 600 കോടിയിലേറെ

ഓരോ തവണ ഭീഷണി സന്ദേശം ലഭിക്കുമ്പോഴും വിമാന കമ്പനികള്‍ക്ക് പാഴാകുന്നത് കോടികളാണ്. ആഭ്യന്തര വിമാന സര്‍വീസിന് ശരാശരി ഒന്നരക്കോടിയും അന്താരാഷ്ട്ര സര്‍വീസിന് അഞ്ചുമുതല്‍ അഞ്ചരക്കോടി രൂപയും ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. സർവീസ് തടസ്സപ്പെട്ടാല്‍ വിവിധ കാരണങ്ങളാല്‍ ഏകദേശം മൂന്നരക്കോടി രൂപയുടെ നഷ്ടമുണ്ടാകും. വലിയ വിമാനങ്ങള്‍ക്ക് ചെലവേറും. ഇങ്ങനെ 170-ലധികം സര്‍വീസ് തടസ്സപ്പെട്ടതോടെ നഷ്ടം ഏകദേശം 600 കോടിയിലെത്തിയെന്നാണ് റിപ്പോര്‍ട്ട്.

പറന്നുയര്‍ന്ന ശേഷം വിമാനത്തിന് ഭീഷണിയുണ്ടാകുമ്പോള്‍ അടിയന്തരമായി നിലത്തിറക്കി പരിശോധന നടത്തുക എന്നതാണ് നടപടിക്രമം. അടിയന്തര ലാന്‍ഡിങ് നടത്താന്‍ വിമാനത്തിന്റെ ഭാരം ക്രമീകരിക്കുന്നതിന് നിറച്ചിരിക്കുന്ന ഇന്ധനം ഒഴുക്കിക്കളയേണ്ടതുണ്ട്. 130 ടണ്ണോളം ഇന്ധനം നിറച്ചിരിക്കുന്ന വിമാനം സുരക്ഷിത ലാന്‍ഡിങ്ങിനുവേണ്ടി 100 ടണ്ണിലേറെ ഇന്ധനം കളയുന്നു. ഇതിലൂടെമാത്രം ഒരുകോടിയിലേറെ രൂപയാണ് നഷ്ടംവരുന്നത്. അടിയന്തര ലാന്‍ഡിങ് ചാര്‍ജ്, യാത്രക്കാരുടെ താമസ സൗകര്യം, ഗ്രൗണ്ട് സ്റ്റാഫ്, ക്രൂ അംഗങ്ങളെ മാറ്റല്‍ തുടങ്ങിയവയെല്ലാംകൂടി കണക്കാക്കുമ്പോഴാണ് നഷ്ടം മൂന്നര കോടിയോളമാകുന്നത്. ചിലപ്പോഴിത് പത്തുകോടിയോളം രൂപയിലെത്തുമെന്നും വിദഗ്ധര്‍ പറയുന്നു. യാത്രക്കാരുടെ പ്രയാസവും ഇന്ധനം ഒഴുക്കിക്കളയുമ്പോഴുണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും വേറെ.

In Short | Each time a bomb threat is received, airlines incur massive losses. For domestic flights, the estimated cost is around ₹1.5 crore, while for international flights, it ranges between ₹5 crore and ₹5.5 crore. When a service is disrupted, losses can go up to ₹3.5 crore due to various factors, and the costs increase for larger aircraft. With over 170 services disrupted, the total loss is estimated to have reached ₹600 crore, according to reports.

When a threat occurs mid-flight, the standard procedure is to make an emergency landing and conduct checks. To safely land, excess fuel must be dumped. For planes carrying up to 130 tons of fuel, over 100 tons may be discarded to make a safe landing, causing losses of over ₹1 crore. Additional costs, including emergency landing charges, accommodation for passengers, and replacement of ground staff and crew, push the total loss to around ₹3.5 crore per incident, and experts suggest it could even reach ₹10 crore in some cases. Environmental pollution from fuel dumping and the inconvenience to passengers are additional concerns.

Content Highlights: Fake bomb threats in indian airports