ഇന്ത്യാ-ബംഗ്ലാദേശ് നയതന്ത്രബന്ധം വഷളാക്കുമോ ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റ്?
ബംഗ്ലാദേശ് കത്തുകയാണ്. അക്രമങ്ങൾക്കും ജനരോഷത്തിനും പ്രക്ഷോഭത്തിനും ശമനമൊട്ടുമില്ല. ഈ എരിതീയിൽ എണ്ണയൊഴിക്കുകയാണ് ഇൻസ്കോൺ മുൻ നേതാവ് ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യുക വഴി മുഹമ്മദ് യൂനുസ് സർക്കാർ ചെയ്തത്. ദേശീയപതാകയെ അപമാനിച്ചെന്നാരോപിച്ചാണ് ചിന്മയ് കൃഷ്ണദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിൽ അറസ്റ്റിനെതിരേ പ്രതിഷേധവും കനത്തു. പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിലുണ്ടായ കൈയാങ്കളിക്കിടെ അഭിഭാഷകന്‍ കൊല്ലപ്പെട്ടു. ഇതോടെ ഇസ്‌കോണിന്റെ പ്രവര്‍ത്തനങ്ങള്‍ ബംഗ്ലാദേശില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകി. ഇതിനിടെ ന്യൂനപക്ഷങ്ങളുടെ നേർക്കുനടത്തുന്ന അതിക്രമങ്ങളുടെ തുടർച്ചയാണിതെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയും രംഗത്തെത്തി. എല്ലാം കൂടി ചേർന്ന് ആക കലങ്ങിമറിയുകയാണ് ബംഗ്ലാദേശ്. സത്യത്തിൽ ആരാണ് ചിന്മയ് കൃഷ്ണദാസ്? അദ്ദേഹത്തിന്റെ അറസ്റ്റിനെതിരേ എന്തിനാണ് ജനങ്ങൾ പ്രതിഷേധിക്കുന്നത്? ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തെ ഈ വിഷയം എങ്ങനെയാണ് ബാധിക്കുക?
ആരാണ് ചിന്മയ് കൃഷ്ണദാസ്?
Content Highlights: Chinmoy Krishnadas Arrest: India-Bangladesh Tensions Rise