ആദ്യം ജയം, പിന്നീട്‌ പരാജയപരമ്പര; ഡൽഹി രാഷ്ട്രീയത്തിലെ ബി.ജെ.പിയുടെ 'റൂട്ട് മാപ്പ്'

രണ്ടാം യു.പി.എ. കാലത്തെ ലോക്സഭാ പ്രതിപക്ഷനേതാവ്, ഒന്നാം നരേന്ദ്രമോദി സര്‍ക്കാരിലെ വിദേശകാര്യ മന്ത്രി. സുഷമ സ്വരാജ് എന്ന ബി.ജെ.പി. നേതാവിനെ പലരും ഓര്‍ക്കുന്നത് ഇങ്ങനെയാകും. എന്നാല്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഡല്‍ഹിയുടെ ആദ്യ വനിതാമുഖ്യമന്ത്രി എന്ന ചരിത്രവും സുഷമയ്ക്കുണ്ട്‌. ഡല്‍ഹിയുടെ ഭരണചക്രം തിരിച്ച സുഷമ തന്നെയായിരുന്നു രാജ്യതലസ്ഥാനത്തെ ബി.ജെ.പിയുടെ ഇതിന് മുമ്പത്തെ അവസാനത്തെ മുഖ്യമന്ത്രിയും.

27 വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1998-ലാണ് ഇന്ത്യയുടെ നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി അഥവാ എന്‍.സി.ടിയുടെ മുഖ്യമന്ത്രിയായി സുഷമ സ്വരാജ് ചുമതലയേറ്റത്. കേവലം 52 ദിവസം മാത്രമാണ് അവര്‍ക്ക് മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ കഴിഞ്ഞത്.

Content Highlights: Political history of BJP in Delhi assembly as the party comes to power after the wait of 27 years

Continue reading