വിശപ്പടക്കാൻ കാടിറങ്ങിയ അവാ ഗോത്രജനത; ആമസോണിൽ സംഭവിക്കുന്നതെന്ത്?
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പുറംലോകവുമായി ബന്ധമില്ലാതെ ജീവിക്കുന്ന മുന്നൂറോളം ഗോത്രവിഭാഗങ്ങളുണ്ടെന്നാണ് കണക്കുകൾ. ഇതിൽ 95 ശതമാനത്തോളം ആമസോൺ വനമേഖലയിലാണ്. കഴിഞ്ഞ ദിവസം ആമസോൺ മഴക്കാടുകളുടെ നിഗൂഢതകൾക്കുള്ളിൽനിന്ന് ഒരുകൂട്ടം മനുഷ്യർ പുറത്തേക്ക് വന്നു. നഗ്നമായ ശരീരം, കൈകളിൽ അമ്പും കുറുവടികളും. ആധുനിക ലോകവുമായി യാതൊരു ബന്ധവുമില്ലാതെ പതിറ്റാണ്ടുകളായി കാടിനുള്ളിൽ കഴിയുന്ന മനുഷ്യരായിരുന്നു അവർ. എന്നാൽ ഇത്തവണ അവർ കാടിറങ്ങിയത് വേട്ടയാടാനല്ല, വിശപ്പടക്കാൻ ഭക്ഷണം തേടിയായിരുന്നു.
ബ്രസീലിലെ ആമസോൺ വനമേഖലയിൽനിന്നുള്ള ഈ ദൃശ്യങ്ങളാണ് ഇപ്പോൾ ലോകശ്രദ്ധ നേടുന്നത്. അവാ ഗോത്രവിഭാഗത്തിലെ ഇരുപതോളം പേരാണ് ഭക്ഷണം തേടി കാടിന് പുറത്തുള്ള സർക്കാർ കേന്ദ്രത്തിലെത്തിയത്. സ്വന്തം ആവാസവ്യവസ്ഥയിൽപ്പോലും ഭക്ഷണം കണ്ടെത്താൻ കഴിയാത്ത സാഹചര്യം ഇവരുടെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്യുകയാണ്. പതിറ്റാണ്ടുകളായി പുറംലോകത്തെ അകറ്റിനിർത്തി ജീവിച്ചിരുന്ന ഒരു ജനതയ്ക്ക് എന്തുകൊണ്ടാണ് വിശപ്പടക്കാൻ കാടിറങ്ങേണ്ടിവന്നത്? അവരുടെ ജീവിതത്തിന് ഭീഷണിയാകുന്നത് ആരാണ്?
Content Highlights: About 20 members of the uncontacted Awá tribe left the Amazon forest to seek food due to severe scarcity., Illegal logging, poaching, and land grabbing in Maranhão state have destroyed their natural habitat and food sources., Guajajara 'Forest Guardians' are risking their lives to protect the forest and the Awá people from intruders., Experts warn that without intervention, indigenous tribes face extinction due to climate change and human encroachment.