സ്പേഷ്യല്‍ കമ്പ്യൂട്ടിങ് യുഗത്തിന് തുടക്കമിടാൻ ആപ്പിള്‍; ഫോണിനും കമ്പ്യൂട്ടറിനും പകരമാകുമോ വിഷൻ പ്രോ
നൂതനമായ ഒപ്റ്റിക്‌സ്, മെഷീൻ ലേണിംഗ്, ഹെെ പെർഫോമൻസ് കമ്പ്യൂട്ടിംഗ് എന്നിവ സംയോജിപ്പിച്ചുള്ള ആഴത്തിലുള്ള ഇന്ററാക്ടീവുമായ ദൃശ്യാനുഭവം ഉപയോക്താക്കൾക്ക് നൽകുന്ന ഗാഡ്ജറ്റാണ് ആപ്പിൾ വിഷൻ പ്രോ. പ്രൊഫഷണലുകളെയും ദൈനംദിന ഉപയോക്താക്കളെയും ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ആപ്പിൾ വിഷൻ പ്രോ, നമുക്ക് ചുറ്റുമുള്ള ലോകത്തെ നാം കാണുന്ന രീതിയിലും ഇടപഴകുന്ന രീതിയിലും വിപ്ലവം സൃഷ്ടിക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഫോണിനും കമ്പ്യൂട്ടറിനും പകരമാകുമോ വിഷൻ പ്രോ?
Content Highlights: apple vision pro and its applications explained