ഇവനെ കണ്ട ഉടനെ പോലീസ് ചോദിച്ചത് ലാലേട്ടനൊപ്പം അഭിനയിച്ച പയ്യനല്ലേ എന്നാണ് - സിജു സണ്ണി

ഒരു മരണവീടും അവിടെയെത്തുന്ന കുറേ മനുഷ്യരും, ചിരിയും കരച്ചിലും പ്രണയവും ഒക്കെ ചേർന്ന ഒരു കഥയും. എസ്.വിപിൻ സംവിധാനം ചെയ്യുന്ന വ്യസനസമേതം ബന്ധുമിത്രാദികൾ എന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് നടന്മാരായ സിജു സണ്ണി, സജി, അരുൺ എന്നിവർ. ഒളിമ്പ്യൻ അന്തോണി ആദം എന്ന ചിത്രത്തിലൂടെ ബാലതാരമായി വന്ന തന്നോട് ഇന്നും ആളുകൾക്ക് ആ പഴയ സ്നേഹം ഉണ്ടെന്ന് അരുൺ പറയുമ്പോൾ അരുണിന്റെ മുഖമാണ് തങ്ങളെ പോലീസിൽ നിന്ന് വരെ രക്ഷിച്ചതെന്ന് സിജുവും ചിരിയോടെ പറയുന്നു.

'ഒരു ദിവസം ഞങ്ങൾ എല്ലാവരും കാറിൽ പോവുകയായിരുന്നു, ഞാൻ, സജി ചേട്ടൻ, അരുൺ, പിന്നെ ജോമോൻ ജ്യോതിർ. ഇടക്ക് വച്ച് ചെക്കിങ്ങ് വന്നു, പക്ഷേ വണ്ടിക്ക് എന്തോ പേപ്പർ ഉണ്ടായിരുന്നില്ല. എങ്കിലും ഡ്രൈവർ നല്ല കോൺഫിഡൻസിലായിരുന്നു, കാരണം സിനിമാക്കാരാണല്ലോ വണ്ടിയിൽ. പോലീസിനെ കണ്ട വഴി ജോമോൻ പറഞ്ഞു സർ ഞാൻ സിനിമയിലാണെന്ന്. മൂപ്പർ ഇത്തിരി കലിപ്പനായിരുന്നു, നീ സിനിമയിൽ എന്തോ ഉണ്ടാക്കുന്നു എന്നൊരു ചോദ്യം, അതോടെ ഞങ്ങളെല്ലാം സൈലന്റ്. പക്ഷേ പോലീസ് ഇവനെ കണ്ട വഴിക്ക് ആകെ അതിശയിച്ചു, ലാലേട്ടന്റെ ഒപ്പം അഭിനയിച്ച പയ്യനല്ലേ എന്ന് ചോദിച്ചു. ഇവന്റെ മുഖമാണ്  ഞങ്ങളെ അന്ന് രക്ഷിച്ചത്', സിജു പറയുന്നു.

Content Highlights: Interview with the team of Vysanasametham Bandhumithradhikal