'സിക്സ്പാക്ക് ഉള്ള നായകന്മാരേക്കാളും നമുക്കിഷ്ടം ലാലേട്ടനേയും മമ്മൂക്കയെയുമൊക്കെ അല്ലേ'

'യുകെഓകെയുടെ കഥ പറയുന്ന നേരത്ത് ടോണി എന്ന കഥാപാത്രത്തെ മനസിലാക്കാൻ എനിക്ക് എളുപ്പമായിരുന്നില്ല. ടോണി ഒരു പക്കാ മലയാളിയാണ്. അടുത്ത വീട്ടിലെ പയ്യൻ . ഞാൻ ആണെങ്കിൽ ജനിച്ച് വളർന്നതെല്ലാം ദുബായിലും. എൻആർഐ കിഡ് എന്ന ടാഗ് എന്റെ മേലുണ്ടായിരുന്നു.  അതുകൊണ്ട് തന്നെ ടോണിയാവാൻ എനിക്ക് കുറച്ച് പരിശ്രമിക്കേണ്ടി വന്നു'- പറയുകയാണ് മൈക്ക് എന്ന സിനിമയിലൂടെ മലയാള സിനിമയുടെ ഭാഗമായി മാറിയ രഞ്ജിത്ത് സജീവ്. തന്റെ നാലാമത്തെ സിനിമയായ യുണൈറ്റഡ് കിങ്ങ്ഡം ഓഫ് കേരളയുടെ വിശേഷങ്ങളുമായി രഞ്ജിത്ത് സംവിധായകൻ അരുൺ വൈഗയ്ക്കും നായിക സാരംഗിയ്ക്കുമൊപ്പം Talkies ൽ ചേരുന്നു.

ബോളിവുഡ് ലുക്കുള്ള മലയാളി നടനെന്ന പ്രേക്ഷകരുടെ കമന്റിനോടും രഞ്ജിത്ത് പ്രതികരിച്ചു. 'ആൾക്കാരുടെ കമന്റ്സ് കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. ഇങ്ങനെയുള്ള അഭിനന്ദനങ്ങൾ മുന്നോട്ടുള്ള ഊർജമാണ്. പിന്നെ അതിന് നല്ല പണിയും എടുക്കുന്നുണ്ട്'-രഞ്ജിത്ത് പറയുന്നു. ഇതാണ് മലയാളത്തിന്റെ ഹൃത്വിക് റോഷൻ എന്നായിരുന്നു രഞ്ജിത്തിന്റെ മറുപടിയ്ക്ക് സാരംഗിയുടെ കൗണ്ടർ. 

Content Highlights: 'United Kingdom of Kerala': chat with Actor Ranjith Sajeev, Director Arun Vaiga and Sarangi