കടലും കടന്ന് ഹിറ്റായ 'പാലാ പള്ളി തിരുപ്പള്ളി'; ഗാനം കേൾക്കാം
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവയിലെ 'പാലാ പള്ളി തിരുപ്പള്ളി' എന്ന ഗാനം തരംഗമായി മാറിയിരുന്നു. സോൾ ഫോക് ആണ് ഗാനം തയ്യാറാക്കിയത്. സന്തോഷ് വർമയും ശ്രീഹരി തറയിലുമാണ് ഗാനരചന. അതുൽ നറുകര ആലപിച്ച ഗാനത്തിന് തിയേറ്ററുകളിലും വലിയ സ്വീകരണമാണ് ലഭിച്ചത്. ഗാനം കേൾക്കാം.