ചരിത്രപ്രസിദ്ധമായ ഒരു കള്ളനോട്ടടിയുടെ കഥ
ഇത് ഒരു കള്ളനോട്ടടിയുടെ കഥയാണ്. വെറും അണ്ടർ വേൾഡ് അല്ല, ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന ഒരു രാജ്യത്തെ തകർത്തുകളയാൻ ആസൂത്രണം ചെയ്ത ചരിത്രപ്രസിദ്ധമായ ഒരു കള്ളനോട്ടടിയുടെ കഥ.
ബ്രിട്ടന്റെ സാമ്പത്തിക അടിത്തറ തകർക്കണം. അതിന് എണ്ണിയാൽ ഒടുങ്ങാത്തത്ര ബ്രിട്ടീഷ് കറൻസികൾ വ്യാജമായി അച്ചടിക്കണം. എല്ലാം നടക്കുന്നത് എതിർശബ്ദം പോയിട്ട് ഒന്ന് ചുമയ്ക്കാൻ പോലും അനുവാദമില്ലാത്ത കോൺസൺട്രേഷൻ ക്യാമ്പിലാണ്.. ആ നീക്കത്തിന് ജർമനി നൽകിയ പേരാണ് ഓപ്പറേഷൻ ബേൺഹാർഡ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടനെ തകർക്കാൻ നാസി ജർമനി നടത്തിയ ലോകത്തെ ഏറ്റവും വലിയ കള്ളനോട്ടടിയുടെ ചരിത്രം തുടങ്ങുന്നത് ഇവിടെയാണ്. ഈ സംഭവത്തെ ആസ്പദമാക്കി 2007-ൽ പുറത്തിറങ്ങിയ ഓസ്ട്രിയൻ-ജർമൻ ചിത്രമാണ് സ്റ്റെഫാൻ റുസോവിറ്റ്സ്കി സംവിധാനം ചെയ്ത ദ കൗണ്ടർഫീറ്റേഴ്സ്.
Content Highlights: The counterfeiters - The story of the Operation Bernhard, the largest counterfeiting operation in History
Watch Video
ഈ കള്ളിലും കയറിലുമാണ് ജീവിതം; ചിറ്റൂരിന്റെ സ്വന്തം പാണ്ടിച്ചെത്ത്