ചിലയിടങ്ങളിൽ ചെല്ലുമ്പോൾ നമ്മളിലെ അഭിനേതാവിനെ വ്യഭിചരിക്കുന്നത് പോലെ തോന്നും -സുരഭി ലക്ഷ്മി

അഭിനേതാക്കൾ യാചകരെപ്പോലെയാണ്. വേറെയൊരാൾ എന്തെങ്കിലും തന്നാലേ നമുക്കത് ചെയ്യാനാകൂ. എനിക്ക് എന്തെങ്കിലും വേഷം തരുമോ എന്ന് ചോദിച്ച് ഇന്നാ നീയിത് ചെയ്യ് എന്ന് പറഞ്ഞ് അവർ തന്നാലേ നമുക്കതിന്റെ ഭാഗമാവാൻ സാധിക്കൂ.  ഒരുപാട് പ്രായക്കൂടുതലുള്ള കഥാപാത്രങ്ങൾ എന്നെത്തേടി വരുമ്പോൾ എന്റെ പ്രായത്തിലുള്ള കഥാപാത്രങ്ങളൊന്നും ചെയ്യാൻ ഞാൻ പ്രാപ്തയല്ലേ എന്ന് എനിക്ക് തോന്നിപ്പോകാറുണ്ട്...  പറയുന്നത് മലയാളികളുടെ പ്രിയ നടി സുരഭി ലക്ഷ്മിയാണ്. എന്നാൽ സുരഭിയുടെ ഈ അഭിപ്രായത്തോട് ഒട്ടും യോജിപ്പില്ല നടൻ വിഷ്ണു അഗസ്ത്യക്ക്.

സിനിമ എന്ന് പറയുന്നത് അനിശ്ചിതത്വം നിറഞ്ഞ മേഖലയാണ്. ‌നല്ലൊരു അഭിനേതാവിനെ കിട്ടിക്കഴിഞ്ഞാൽ നല്ലൊരു സംവിധായകനും എഴുത്തുകാരനും ജോലി വളരെ കുറവായിരിക്കും. എല്ലാ നല്ല ഫിലിം മേക്കേഴ്സിനും നല്ല അഭിനേതാക്കളെ ആവശ്യമാണ്. അവർ പരസ്പരം സംഭാവന ചെയ്യുന്നവരാണ്. അതുകൊണ്ട് തന്നെ അഭിനേതാക്കൾ യാചകരെപ്പോലെയാണ് എന്ന സംഗതിയിൽ ഞാൻ വിശ്വസിക്കുന്നില്ല വിഷ്ണു പറയുന്നു. സിനിമാ വിശേഷങ്ങളുമായി വിഷ്ണുവും സുരഭിയും Talkies ൽ 

Content Highlights: Surabhi, Lakshmi Vishnu Agasthya, rifle club, Interview, Talkies, Malayalam cinema