'അഭിനയിച്ചു, സംവിധാനം ചെയ്തു, എന്നിട്ടും പാരമ്പര്യം വച്ച് തിരിച്ചറിയപ്പെടുന്നത് സങ്കടകരമാണ്'

ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടും പാരമ്പര്യത്തിന്റെ പേരിൽ തിരിച്ചറിയപ്പെടുന്നു എന്നത് സങ്കടകരമാണെന്നെന്ന് നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ. 2002ൽ നമ്മൾ എന്ന സിനിമ ചെയ്തു. അഞ്ച് സിനിമകൾ സംവിധാനം ചെയ്തു. അതിനിടെ പിന്നെയും ചില സിനിമകളിൽ അഭിനയിച്ചു. ചിലത് നന്നായി, ചിലത് നന്നായില്ല. നമുക്കൊരു ഐഡന്റിറ്റിയുണ്ട്. കുറേ വർഷത്തിനിടെ നമ്മൾ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. എന്നിട്ടും പാരമ്പര്യത്തിന്റെ പേരിൽ തിരിച്ചറിയപ്പെടുന്നു- സിദ്ധാർഥ് പറഞ്ഞു. 

Inshort: Director Sidharth Bharathan on his career, struggles, and being identified solely by his legacy.  He reflects on his films and the challenges faced.

Content Highlights: Sidharth Bharathan on his career, struggles, and being identified solely by his legacy