'ആ റൂമിൽ കയറിയതും ഭയം തോന്നി, പുറത്തൊന്നും ഒരു മനുഷ്യനുമില്ല; കെണിയാണെന്ന് കരുതി ഇറങ്ങിയോടി'
അച്ഛനും അമ്മയും അനിയനും ആണ് എപ്പോഴും എന്റെ കൂടെ ഉണ്ടാവാറുള്ളത്, എന്റെ സംരക്ഷകർ അവരാണ്. അതുകൊണ്ട് തന്നെ അവർക്ക് കുറേ ബുദ്ധിമുട്ടുകൾ ഞാൻ ഉണ്ടാക്കിയിട്ടുമുണ്ട്. എന്നാലും അവരെന്നെ കൈവിടാതെ കൂടെ നിന്നു.. പറയുകയാണ് നടൻ ഷൈൻ ടോം ചാക്കോ. തന്റെ ഏറ്റവും പുതിയ ചിത്രമായ ദ പ്രൊട്ടക്ടറിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു ഷൈൻ. ഒപ്പം സഹതാരങ്ങളായ തലൈവാസൽ വിജയ്, ഡയാന, നിർമാതാവ് റോബിൻസ് മാത്യു എന്നിവരും Talkies ൽ
എന്റെ അമ്മ എന്നെ പഠിപ്പിച്ചതാണ് എന്റെ വിശ്വാസങ്ങൾ, ഒരു മത വിഭാഗത്തിൽ പെട്ടതുകൊണ്ട് അതിന്റെ ഭാഗമായ വിശ്വാസങ്ങൾ കൊണ്ടുനടക്കുന്നു എന്നേ ഉള്ളൂ. എല്ലാം വന്നു ചേരുന്നത് ഒന്നിലേക്ക് തന്നെയാണ്. എന്തു വന്നാലും മുന്നോട്ട് പോകും എന്ന വിശ്വാസമാണ് എന്നെ ഇങ്ങനെ പിടിച്ചു നിർത്തുന്നത്. ചാരമായാലേ പറക്കാൻ പറ്റൂ എന്ന് പറയില്ലേ, അത് മനസിലുണ്ടാകണം. പുറത്തു നിന്ന് ഒരാൾ എത്ര നമ്മളെ സംരക്ഷിച്ച്, സ്വാധീനിച്ച് കൂടെ നിന്നാലും നമ്മുടെ ഉള്ളിൽ നിന്ന് ആ തോന്നൽ ഉണ്ടായില്ലെങ്കിൽ അതിൽ കാര്യമില്ലാതെയാകും. ഷൈൻ പറയുന്നു
ഹൊറർ ജോണറിൽ ഒരുങ്ങുന്ന സിനിമയാണ് ദ പ്രൊട്ടക്ടർ. പ്രേതാനുഭവം ഉണ്ടായിട്ടില്ലെങ്കിലും പേടി തന്നെ പിടികൂടിയിരുന്നുവെന്ന് പറയുന്നു ഷൈൻ. സിനിമയിലെ ഒരു സഹപ്രവർത്തകൻ ആത്മഹത്യ ചെയ്ത ഹോട്ടലിൽ താമസിക്കാൻ ചെന്ന താൻ അകാരണമായ ഭയം കാരണം ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് ഷൈൻ പറയുന്നു.
In Short: Actor Shine Tom Chacko opens up in a candid Talkies interview about his personal pillars of strength—his parents and brother—who’ve supported him unconditionally. He reflects on his spiritual grounding, instilled by his mother, emphasizing how inner faith gives strength. Shine shares a chilling real-life moment from the set of The Protector, a horror film, when he fled a hotel haunted by past tragedy. Despite not believing in ghosts, he admits to experiencing deep fear. The movie features Thalaivasal Vijay, Diana, and is produced by Robbins Mathew.
Content Highlights: Shine Tom Chacko interview Talkies