അത് അവസാനിച്ചു: വിവാഹമോചനത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് മേഘ്‌ന

മേഘ്‌ന  വിന്‍സെന്റ് മലയാളികള്‍ക്ക് സുപരിചിതയാണ്. ലോക്ക് ഡൗണില്‍ സീരിയലുകളുടെ ഷൂട്ടിങ് നിര്‍ത്തിയതോടെ ബോറഡി മാറ്റാന്‍ മേഘ്‌ന കണ്ടെത്തിയ മാര്‍ഗമായിരുന്നു യൂട്യുബ് ചാനല്‍. പാചകവും കഥയുമൊക്കെയായി വ്യത്യസ്തമായ രീതിയിലാണ് ചാനല്‍ മുന്നോട്ട് പോകുന്നത്. ഇതിനിടയില്‍ മേഘ്‌നയുടെ വിവാഹമോചന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയായിരുന്നു. എന്നാല്‍ പലതരത്തിലുള്ള ആരോപണങ്ങള്‍ താരത്തിനെതിരെ ഉയര്‍ന്നു. എങ്കിലും ഒരിക്കല്‍ പോലും ഇതേക്കുറിച്ച് മേഘ്‌ന പ്രതികരിച്ചിരുന്നില്ല. എന്നാല്‍ തന്റെ പുതിയ ചാനലിലെ ചോദ്യോത്തര വീഡിയോയില്‍ മേഘ്‌ന തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ടയാളുകളെക്കുറിച്ചും വിവാഹമോചത്തെക്കുറിച്ചുമൊക്കെ വ്യക്തമാക്കുകയായിരുന്നു.

Content Highlights: