പത്രത്തിലൊരു ഫോട്ടോ വരാൻ വീട് വിട്ട് ഓടിപ്പോയാലോ എന്ന് വരെ ചിന്തിച്ച സമയമുണ്ടായിരുന്നു | Abhilasham

കുറേ വർഷങ്ങൾക്കിപ്പുറമാണ് ഒരു പ്രണയനായകനായി എത്തുന്നത്. എല്ലാ നന്ദിയും അഭിലാഷത്തിന്റെ സംവിധായകൻ ഷംസു സയ്ബയ്ക്കും മെയ്ക്കപ്പ് മാൻ റോണക്സ് സേവ്യറിനുമാണ്. എന്നെ ഈ പുതിയ രൂപത്തിലേക്ക് മാറ്റിയത് അവരാണ്, എന്ന് പറയുകയാണ് പ്രേക്ഷകരുടെ സ്വന്തം സൈജു കുറുപ്പ്. അഭിലാഷം എന്ന ഏറ്റവും പുതിയ ചിത്രത്തിലെ പ്രണയനാകൻ അഭിലാഷായി എത്തുമ്പോൾ 20 വർഷങ്ങൾക്ക് മുമ്പ് മയൂഖത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുമ്പോഴുള്ളതിനേക്കാൾ ചെറുപ്പമാണ് സൈജുവിന്. അതിന് കാരണം ഡയറ്റും ശ്രദ്ധയോടെയുള്ള ഭക്ഷണവുമാണെന്ന് പറയുന്നു സൈജു. അഭിലാഷത്തിന്റെ വിശേഷങ്ങളുമായി സൈജുവിനൊപ്പം സഹതാരങ്ങളായ അർജുൻ അശോകനും തൻവി റാമും Talkies ൽ ചേരുന്നു.

ബ്രേക്കില്ലാതെ കലപിലാ സംസാരിച്ചുകൊണ്ടിരിക്കുന്ന കഥാപാത്രമാണ് ചിത്രത്തിൽ ഞാനവതരിപ്പിക്കുന്ന താജു. ഭ്രമയുഗത്തിന് ശേഷം ചെയ്ത ചിത്രം. കോട്ടക്കൽ ഭാഷയാണ് താജുവിന്. അത് സംസാരിക്കാൻ കുറച്ചു പാടുപെട്ടു. ഷംസുവിന്റെ നിർദേശം പോലെ അഭിനയിക്കുമ്പോൾ കൊച്ചി ഭാഷ പറഞ്ഞിട്ട് ഡബ്ബിൽ കോട്ടക്കൽ ഭാഷ പിടിക്കാൻ കുറേ പാടുപെട്ടു.. ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് അർജുൻ പറയുന്നു. തന്റെ യഥാർഥ സ്വഭാവത്തിലെ പ്രത്യേകതകൾ താജുവിന് ഉണ്ടെന്ന് പറയുന്നു അർജുൻ. എപ്പോഴും ചിരിച്ചും ചിരിപ്പിച്ചും ഇരിക്കാനാണ് എനിക്കിഷ്ടം, പക്ഷേ താജു അതിന്റെയൊക്കെ ഇരട്ടിയാണ്.

താനേറെ ആസ്വദിച്ച് ചെയ്ത വേഷമാണ് അഭിലാഷത്തിലേതെന്ന് പറയുന്നു തൻവിയും. എല്ലാവരും എല്ലാക്കാലവും ഓർത്തിരിക്കുന്ന ഒരു ഗാനരംഗത്തിലെങ്കിലും വരണമെന്ന് ഒരിക്കൽ ആശിച്ചിരുന്നുവെന്നും ആരാധികേ എന്ന അമ്പിളിയിലെ ഗാനം ആ ആഗ്രഹം സഫലീകരിച്ചുവെന്നും തൻവി പറയുന്നു.

In Short: Saiju Kurup returns as a romantic hero in 'Abhilasham' after years. Directed by Shamsu Saiba, the film also stars Arjun Ashokan and Tanvi Ram. Saiju reveals how diet and care made him look younger than ever. Arjun plays Taju, a vibrant, chatty character who speaks in the Kottakkal dialect—a challenge for him.

Content Highlights: Saiju Kurup makes a grand comeback as a romantic hero in the new movie "Abhilasham".