ഈ പടം ആരേയും മോട്ടിവേറ്റ് ചെയ്യില്ല, ഇതു കണ്ട് ആരും പഠിക്കരുത് | Prajesh Sen | Niranjana Anoop

എല്ലാവരുടെയും ഉള്ളിലും കാണും ആരോടും പറയാതെ ഒളിപ്പിക്കാൻ ആഗ്രഹിക്കുന്ന രഹസ്യം. അങ്ങനൊരു രഹസ്യം കൊണ്ട് നടക്കുന്ന ജീനയുടെ കഥയാണ് 'ദ സീക്രട്ട് ഓഫ് വിമൺ' എന്ന സിനിമ പറയുന്നതെന്ന് സംവിധായകൻ പ്രജേഷ് സെൻ. ക്യാപ്റ്റൻ, വെള്ളം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ പ്രജേഷ് സെനും നായിക നിരഞ്ജനയും ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ Talkies ൽ പങ്കുവെയ്ക്കുകയായിരുന്നു. 

'അഞ്ച് വർഷം മുമ്പ് കോവിഡ് സമയത്താണ് സീക്രട്ട് ഓഫ് വുമണിന്റെ കഥ എന്നോട് പ്രജേഷേട്ടൻ പറയുന്നത്. പ്രതീക്ഷ കെട്ട സമയമായിരുന്നു. പ്രജേഷേട്ടന്റെ വെള്ളവും ക്യാപ്റ്റനുമൊക്കെ എനിക്കേറെ ഇഷ്ടമുള്ള ചിത്രങ്ങളാണ്. അങ്ങനൊരു സമയത്ത് വന്ന കഥ കൂടിയായപ്പോൾ പിന്നെ യെസ് പറയാൻ ഒന്നും നോക്കേണ്ടി വന്നില്ല', നിരഞ്ജന പറഞ്ഞു.
 

Content Highlights: Interview with Prajesh Sen and Niranjana Anoop for the movie women