'കുറേനാളത്തെ ഓട്ടത്തിന് ലഭിച്ച അംഗീകാരമാണ് ഈ പുരസ്കാരം, അറിഞ്ഞത് കൂട്ടുകാർ വിളിച്ചപ്പോൾ'


ഹെലന് അവാർഡ് കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് മികച്ച പുതുമുഖ സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ച മാത്തുക്കുട്ടി സേവ്യർ. മനസിൽ മറ്റ് നിരവധി നല്ല ചിത്രങ്ങൾക്ക് അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നും മാത്തുക്കുട്ടി. മേക്കപ്പിന് ചിലപ്പോൾ കിട്ടിയേക്കാം എന്നു കരുതിയിരുന്നു, സംവിധാനത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കൂട്ടുകാർ വിളിച്ചപ്പോഴാണ് അവാർഡ് ലഭിച്ചിട്ടുണ്ടെന്ന് അറിഞ്ഞത്. കുറേനാളത്തെ ഓട്ടത്തിന് ലഭിച്ച അം​ഗീകരമാവാം അതെന്നും മാത്തുക്കുട്ടി പറയുന്നു. 

Content Highlights: