സ്റ്റീഫൻ ദേവസീ...നിങ്ങൾ തീർന്നു!; മകന്റെ ഓമനത്തം നിറഞ്ഞ വീഡിയോ പങ്കുവെച്ച് കൈലാസ് മേനോൻ‌

‌മകൻ സമന്യു രുദ്രയുടെ ഓമനത്തം നിറഞ്ഞ വീഡിയോ പങ്കുവെച്ച് സം​ഗീത സംവിധായകൻ കൈലാസ് മേനോൻ. കുഞ്ഞ് കീ ബോർഡ് വായിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്.

സ്റ്റീഫൻ ദേവസീ.. നിങ്ങൾ തീർന്നു! എന്നാണ് വീഡിയോക്ക് കൈലാസ് നൽകിയിരിക്കുന്ന തലക്കെട്ട്. നിരവധി പേരാണ് ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന സെക്കൻഡുകൾ മാത്രമുള്ള ഈ വീഡിയോക്ക് പ്രതികരണവുമായെത്തിയത്. 

തീവണ്ടി എന്ന ചിത്രത്തിലെ ജീവാംശമായി എന്ന ​ഗാനമാണ് കൈലാസിനെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത്.

Content Highlights: