‘ആനകളെ തിരഞ്ഞെടുത്തത് ഓഡിഷനിൽ, കാട്ടാളൻ ഷൂട്ട് ചെയ്ത കാടിനുമുണ്ട് പ്രത്യേകത’

കാട്ടാളൻ എന്ന ചിത്രത്തിനായി ആനകളെ തായ്ലൻഡിൽപോയി ഓഡിഷൻ ചെയ്തെടുക്കുകയായിരുന്നുവെന്ന് സംവിധായകൻ പോൾ ജോർജ്. രണ്ടാനകളെയാണ് ഇങ്ങനെ തിരഞ്ഞെടുത്തത്. സംഘട്ടനസംവിധായകനായ കെച്ചയാണ് ഇതിന് നേതൃത്വം നൽകിയത്. ട്രെയിലറിൽ മൂന്ന് പശ്ചാത്തലസംഗീതം ഉപയോഗിക്കാമെന്ന് നിർദേശിച്ചത് സംഗീത സംവിധായകൻ രവി ബസ്രൂർ ആണെന്നും അദ്ദേഹം പറഞ്ഞു. ആനകളുമായി സൗഹൃദത്തിലായെന്ന് നായകൻ ആന്റണി വർഗീസ് പറഞ്ഞു. തായ്ലൻഡിൽ സിനിമ ചിത്രീകരിച്ച കാടിന്റെ ചരിത്ര പശ്ചാത്തലം അറിഞ്ഞപ്പോൾ അമ്പരന്നുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Director Paul George conducted auditions for elephants in Thailand for the movie Kaattalan., Fight choreographer Kecha led the selection process for the two elephants., Music director Ravi Basrur suggested using three distinct background scores for the trailer., Lead actor Antony Varghese formed a bond with the elephants during filming., The film was shot in a forest in Thailand with significant historical importance.