HBO പറ്റില്ലെന്ന് പറഞ്ഞത് പിന്നീട് ചരിത്ര വിജയമായി: ഒരു ഗെയിം ഓഫ് ത്രോൺസ് ഹിറ്റ് കഥ | Series Serious

ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഷോകളിൽ ഒന്നാണ് ഗെയിം ഓഫ് ത്രോൺസ്. ഇത് വെറും ഒരു ഷോ മാത്രമായിരുന്നില്ല, നിരവധി വെല്ലുവിളികളെ അതിജീവിച്ച് വിജയം കെെവരിച്ച ഒരു പ്രതിഭാസം കൂടിയാണ് ​ഗെയിം ഓഫ് ത്രോൺസ്. ജോർജ്ജ് ആർ.ആർ. മാർട്ടിൻ്റെ സങ്കീർണ്ണമായ പുസ്തക പരമ്പരയായ എ സോംഗ് ഓഫ് ഐസ് ആൻഡ് ഫയർ ഒരു സീരിസാക്കി മാറ്റുക എന്നത് ഒരു വലിയ ദൗത്യമായിരുന്നു. എങ്കിലും ഒടുവിൽ, ​ഗെയിം ഓഫ് ത്രോൺസ് ടെലിവിഷന്റെ ചരിത്രം മാറ്റിമറിച്ച ഒരു ​ആ​ഗോള പ്രതിഭാസമായി മാറി. എങ്ങനെയാണ് ​ഗെയിം ഓഫ് ത്രോൺസ് ഇത്ര വലിയ സംഭവമായത്. നമുക്ക് നോക്കാം. എ സോംഗ് ഓഫ് ഐസ് ആൻഡ് ഫയർ ഒരു ടിവി ഷോ ആക്കി മാറ്റുക എന്ന ആശയവുമായി ഡേവിഡ് ബെനിയോഫും ഡിബി വെയ്‌സും എച്ച്ബിഒയെ സമീപിച്ചപ്പോൾ, അത് അസാധ്യമാണെന്ന് പലരും കരുതി. വ്യത്യസ്ഥമായ ഭൂപ്രകൃതിയുള്ള വിവിധ പ്രദേശങ്ങളിൽ വ്യാപിച്ചു കിടക്കുന്ന കഥാപാത്രങ്ങളും രാഷ്ട്രീയവും ആഴത്തിലുള്ള കഥാസന്ദർഭങ്ങളും നിറഞ്ഞതായിരുന്നു പുസ്തകങ്ങൾ. ടെലിവിഷൻ സ്ക്രീനിലേക്ക് കൊണ്ടുവരാൻ കഴിയുന്നതിലുമപ്പുറമാണ് മാർട്ടിന്റെ സങ്കല്പ സൃഷ്ടിയെന്ന് ഒരുവിധം പുസ്തകം വായിച്ചവർക്ക് അറിയാം. 

പക്ഷേ, ബെനിയോഫും വൈസും കടുത്ത ആത്മവിശ്വാസത്തിലായിരുന്നു. പുസ്തകത്തിൽ ആഴത്തിൽ വരച്ചുകാട്ടിയിട്ടുള്ള അ​ധികാരം, ചതി, യുദ്ധങ്ങൾ, അതിജീവനം എന്നിവയാണ് സോങ് ഓഫ് ഐസ് ആന്റ് ഫയറിന്റെ ഹൃദയം. ഇത് സ്ക്രീനിൽ കൊണ്ടുവരാൻ സാധിച്ചാൽ ടെലിവിഷൻ ചരിത്രത്തിൽ പകരം വെക്കാനില്ലാത്ത ഒരു ടെലിവിഷൻ പരമ്പര സൃഷ്ടിക്കാൻ അവർക്ക് സാധിക്കുമെന്ന് ബെനിയോഫും വെയ്സും ഉറച്ച് വിശ്വസിച്ചു. എന്നാൽ വൻ വിജയത്തിലേക്കുള്ള ആ യാത്ര അത്ര ലളിതമായിരുന്നില്ല.

Content Highlights: how game of thrones became global phenomenon struggles behind got

Continue reading