സിനിമ മതിയാക്കിപ്പോകണമെങ്കിൽ എന്തെങ്കിലും വിദ്യാഭ്യാസം വേണ്ടേ - സുരേഷ് കൃഷ്ണ

'എന്നെങ്കിലും സിനിമ മതിയായി ഇനി പറ്റില്ല എന്ന് തോന്നി പിന്മാറണമെങ്കിൽ നല്ല വിദ്യാഭ്യാസം വേണം, അതില്ല. അല്ലെങ്കിൽ വേറെ വല്ല ജോലിയും അറിയണം, അതുമില്ല. അതുകൊണ്ട് അങ്ങനെയൊരു തോന്നലേ വന്നിട്ടില്ല...' എന്ന് പറയുകയാണ് നടൻ സുരേഷ് കൃഷ്ണ. തന്റെ ഏറ്റവും പുതിയ ചിത്രമായ ഫ്ലാസ്കിന്റെ വിശേഷങ്ങളുമായി സഹതാരങ്ങളായ സൈജു കുറുപ്പിനും സിദ്ധാർഥ് ഭരതനും സംവിധായകൻ രാഹുൽ റിജി നായർക്കുമൊപ്പം Talkies ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കർക്കശക്കാരനായ ഒരു ഡിസ്ട്രിക്ട് ജ‍ഡ്ജ് അയാളുടെ ഗൺമാൻ ഇവരുടെ കഥയാണ് ഫ്ലാസ്ക്. ആ പോസ്റ്റിൽ ജോലി ചെയ്യുന്ന പോലീസുകാരെ ഡിപ്പാർട്മെന്റിന് അകത്ത് തന്നെ പലരും കളിയാക്കി വിളിക്കുന്ന പേരാണ് ഫ്ലാസ്ക് എന്നുള്ളത്. അവർക്ക് ഭയങ്കരമായ ഐഡന്റിറ്റി ക്രൈസിസ് ഉണ്ടാക്കുന്ന ഇരട്ടപ്പേരാണത്. ജോലിയിൽ ഒരുപാട് സമ്മർദ്ദവും കഷ്ടപ്പാടും അനുഭവിക്കുന്നവരാണ് അവർ സത്യത്തിൽ. ഈ സിനിമ ആ പേരിന് ഒരു പോസറ്റീവിറ്റി കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു', സംവിധായകൻ രാഹുൽ റിജി നായർ പറയുന്നു.

Content Highlights: Interview with Suresh Krishna, Saiju Kurup, and Sidharth Bharathan for the movie Flask