‘കാണുന്നിടത്തെല്ലാം നിന്റെ മുഖം എന്ന് പറയുന്നത് പേടിക്കേണ്ട അവസ്ഥയാണ്’ | Faces

കാണുന്നിടത്തെല്ലാം നിന്റെ മുഖമെന്ന് പ്രണയത്തോടെ പറയുന്ന വാക്കുകളാണ്, പക്ഷേ അതൊരവസ്ഥയായി മാറുന്നത് പേടിക്കേണ്ട കാര്യമാണ്.. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡറിന്റെ അവസ്ഥകളിൽ ഒന്നാണ് ചുറ്റുമുള്ളവരിലെല്ലാം ഒരാളുടെ മുഖം മാത്രം കാണുന്നത്. സ്വന്തം അച്ഛനിൽ വരെ കാമുകന്റെ മുഖം കാണുന്ന അവസ്ഥയെന്തെന്ന് ചിന്തിച്ചു നോക്കൂ.. അങ്ങനെയൊരു അവസ്ഥയിലൂടെയാണ് നിത്യ എന്ന കഥാപാത്രം കടന്നു പോകുന്നത്. PTSD എന്ന മാനസികാരോഗ്യപ്രശ്നം പ്രധാന വിഷയമായി വരുന്ന ഫെയ്സസ് എന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരങ്ങളായ കലേഷ്, ഹന്ന റെജി കോശി,അർജുൻ എന്നിവർ.

‘PTSD പലരെയും പല തരത്തിലാണ് ബാധിക്കുക. ഓർമക്കുറവ്, ഉറക്കമില്ലായ്മ എന്നിവ പോലെ തന്നെ ഏറ്റവും പ്രിയപ്പെട്ടതോ, ഭയപ്പെടുന്നതോ ആയ വ്യക്തികളുടെ മുഖം ചുറ്റുമുള്ളവരിൽ കാണുന്നതും ഒരു അവസ്ഥയാണ്. പല കേസുകളും ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സിനിമയിലെ നിത്യ എന്ന കഥാപാത്രം സ്വന്തം അച്ഛനെ നോക്കുമ്പോൾ വരെ കാണുന്നത് കാമുകനായ മൈക്കിളിന്റെ മുഖമാണ്’-ഹന്ന പറയുന്നു.

ഇതേ കാരണം കൊണ്ട് തന്നെ ഒറ്റ സിനിമ കൊണ്ട് ശത്രുക്കളെ ഉണ്ടാക്കിയ നടനായി മാറി കലേഷെന്ന് പറയുന്നു അർജുൻ. ചിത്രത്തിൽ മൈക്കിളായി വേഷമിടുന്നത് കലേഷാണ്. അതുകൊണ്ട് തന്നെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്മാർ എത്ര ഭംഗിയായി ചെയ്താലും നിത്യ നോക്കുന്നതോടെ അവരുടെ ഭാഗം അവിടെ തീർന്നുവെന്ന് പറയുന്നു അർജുൻ.. ഫെയ്സസിന്റെ വിശേഷങ്ങളുമായി താരങ്ങൾ Talkies ൽ

Content Highlights: 'Faces' Cast Reveals a Haunting PTSD Symptom.