ആര്‍.ആര്‍.ആര്‍. ചരിത്രസിനിമയല്ല, ചിത്രം മലയാളികള്‍ ഏറ്റെടുക്കുമെന്ന് പ്രതീക്ഷ- സംവിധായകന്‍ രാജമൗലി

ആര്‍.ആര്‍.ആര്‍. സിനിമയുടെ ട്രെയിലര്‍ മലയാളികള്‍ ഏറ്റെടുത്തതിന്റെ സന്തോഷം പങ്കുവെച്ച് സംവിധായകന്‍ രാജമൗലി. കേരളം ഈ സിനിമയെ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയും രാജമൗലി പങ്കുവെച്ചു. പ്രേക്ഷകരെ പിടിച്ചിരുത്താന്‍ കഴിയുന്ന ചിത്രമായിരിക്കും ആര്‍.ആര്‍.ആര്‍. എന്നും ഇതൊരു ചരിത്ര സിനിമയല്ലെന്നും രാജമൗലി പറഞ്ഞു. രാം ചരണും ജൂനിയര്‍ എന്‍.ടി.ആറും പ്രധാന വേഷങ്ങളിലെത്തുന്ന ആര്‍.ആര്‍.ആര്‍. ജനുവരി ഏഴിനാണ് തിയേറ്ററുകളില്‍ എത്തുക. 

Content Highlights: