എന്റെ പ്രാര്‍ത്ഥന കൊണ്ടാണ് 'മഹാറാണി' ചെയ്യാന്‍ പറ്റിയത്' - Marthandan | Sujith Balan | Talkise
കൈവിട്ടുപോയ ശേഷം തിരികെവന്ന ചിത്രമാണ് 'മഹാറാണി' എന്ന് സംവിധായകന്‍ മാര്‍ത്താണ്ഡന്‍. മഹാറാണിയുടെ കഥ കേട്ടപ്പോള്‍ തന്നെ ഇഷ്ടമായെങ്കിലും രതീഷ് രവി അതിന്റെ തിരക്കഥ എഴുതിയിരുന്നത് മറ്റൊരു സംവിധായകന് വേണ്ടിയായിരുന്നു. പിന്നീട് വിധി പോലെ ആ ചിത്രം തന്റെ കൈയില്‍ത്തന്നെ വന്നുചേരുകയായിരുന്നു എന്ന് മാര്‍ത്താണ്ഡന്‍ പറയുന്നു.
റോഷന്‍ മാത്യുവും ഷൈന്‍ ടോം ചാക്കോയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന മഹാറാണിയുടെ വിശേഷങ്ങളുമായി സംവിധായകന്‍ മാര്‍ത്താണ്ഡനും നടനും നിര്‍മാതാവുമായ സുജിത് ബാലനും മാതൃഭൂമി ഡോട്ട് കോം Talkies-ല്‍.
Content Highlights: maharani movie, director marthandan, sujith balan, roshan mathew, shine tom chacko, ratheesh ravi