അന്ന് ശബ്ദം നല്ലതല്ലെന്ന് പറഞ്ഞ് ഇറക്കിവിട്ടു; ഇന്ന് ലോകം ഏറ്റുപാടിയ പാട്ടിനുടമ - ഷക്കീറ

വക്കാ വക്കാ എന്ന പാട്ട് ഒറ്റത്തവണ കേട്ടാൽ മതി, അന്ന് ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിന്റെ എല്ലാ ആവേശവും ഇപ്പോഴും നമ്മളിലെത്തും. അതിന്റെ താളത്തിനൊപ്പിച്ച് ചുവട് വെയ്ക്കാത്തവരും തീരെ ചുരുക്കം. ഷക്കീറ എന്ന പോപ്പ്ഗായിക പാടിത്തിമിർത്ത ഈ പാട്ട് ഇപ്പോഴും കേൾക്കുമ്പോൾ നമ്മൾ ഹരം കൊള്ളും. കാരണം ലോകകപ്പിന്റെ ആവേശം അത്രത്തോളം ഉള്‍ക്കൊണ്ട് തയ്യാറാക്കുന്ന ഗാനങ്ങള്‍ സംഗീതപ്രേമികളും ഫുട്ബോള്‍ പ്രേമികളും അത്യാവേശത്തോടെ സ്വീകരിച്ച ചരിത്രമാണ് ഇതുവരെ ലോകകപ്പ് ഗാനങ്ങള്‍ക്കുള്ളത്. 

2010ലെ ഫുട്ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത് ദക്ഷിണാഫ്രിക്കയായിരുന്നു. ലോകകപ്പിനോടനുബന്ധിച്ച് അക്കൊല്ലം റിലീസായ നാല് ​ഗാനങ്ങളിൽ വക്ക വക്ക എന്ന ഗാനം യൂട്യൂബില്‍ ഉണ്ടാക്കിയ തരംഗം, അതൊന്ന് വേറെ തന്നെയായിരുന്നു. ഷക്കീറയുടെ വരികള്‍ ഏറ്റുപാടി, ചുവടുകള്‍ക്ക് താളം വെച്ച് നടന്ന ആ ലോകകപ്പ് കാലത്തേക്ക് നമുക്കൊന്ന് തിരിച്ചുപോകാം.  

Content Highlights: background story of the famous song waka waka