നാല് ദിവസം പ്രായം, സെറ്റിനെ ഞെട്ടിച്ച ബേബി സ്റ്റാർ | Baby Girl | Nivin Pauly
നാല് ദിവസം പ്രായമുള്ളപ്പോഴാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ കുഞ്ഞ് നമ്മുടെ ക്രൂവിന്റെ ഭാഗമാവുന്നത്. അത്രയും ചെറിയ കുഞ്ഞിനെ നമ്മളെ വിശ്വസിച്ച് ഏൽപ്പിച്ച കുടുംബത്തോട് നന്ദി പറഞ്ഞേ തീരൂ.. പറയുകയാണ് ബേബി ഗേൾ എന്ന നിവിൻ പോളി ചിത്രത്തിന്റെ സംവിധായകൻ അരുൺ വർമ. ബേബി ഗേളായിട്ടാണ് സിനിമയിലെങ്കിലും നമ്മുടെ സ്റ്റാർ കിഡ് ഒരു ബേബി ബോയ് ആണ്. ഓരോ സീനിനും വേണ്ട ഇമോഷൻസ് കൃത്യമായി തന്ന് ഈ കുഞ്ഞ് ഞങ്ങളെ ഞെട്ടിച്ച സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അരുൺ പറയുന്നു. അരുണിനൊപ്പം താരങ്ങളായ സംഗീത് പ്രതാപ്, ലിജോ മോൾ, അതിഥി രവി എന്നിവർ Talkies ൽ
Content Highlights: Nivin Pauly's "Baby Girl": How a Four-Day-Old Stole the Show