പെരുമ്പാവൂരുകാരാണ്, അടുത്തടുത്ത വീട്ടുകാരാണ്, ജയറാമേട്ടമനൊപ്പമൊരു സിനിമയെന്ന 'ആശ' | Asha Sharath

"വലിയ ആശകളോ സ്വപ്നങ്ങളോ ഉള്ള ആളല്ല ഞാൻ. എങ്കിലും ഇപ്പോൾ നിലവിലുള്ള കുഞ്ഞു വലിയ സ്വപ്നം അത് യാഥാർഥ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. കലയ്ക്ക്, കലാകാരന്മാർക്ക് വേണ്ടിയൊരു ഇടം. അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ ഒരു കൂത്തമ്പലം പനങ്ങാടുള്ള എന്റെ വീടിനോട് ചേർന്ന് പണിതുകൊണ്ടിരിക്കുന്നു"-ചിരിയോടെ പറയുകയാണ് ആശ ശരത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ആശകൾ ആയിരത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കവേയാണ് ആശ മനസ് തുറന്നത്.

ജയറാമും മകൻ കാളിദാസും വർഷങ്ങൾക്കിപ്പുറം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ആശകൾ ആയിരത്തിനുണ്ട്. "ജയറാമേട്ടനും ഞാനും ഒരേ നാട്ടുകാരാണ്, പെരുമ്പാവൂരുകാരാണ്, അടുത്തടുത്ത വീടുകളാണ് ഞങ്ങളുടേത്. ആദ്യമായാണ് അദ്ദേഹത്തിനൊപ്പം ഒരു മലയാള സിനിമ ചെയ്യുന്നത്. കണ്ണനെ (കാളിദാസ് ) എടുത്ത് പാക്കറ്റിലാക്കി വീട്ടിലേക്ക് കൊണ്ടുവന്നാലോ എന്ന് തോന്നി, അത്രയ്ക്ക് വൈബ് ഉള്ള മോനായിരുന്നു. ശരിക്കും അമ്മയും മകനും തന്നെയാണോ എന്ന് തോന്നിപ്പോയി അവസാനമായപ്പോഴേക്കും. എനിക്ക് ആൺകുട്ടികളില്ല. മകൾ ഉത്തരയുടെ ഭർത്താവ് എനിക്കിപ്പോൾ മകനാണ്. എങ്കിലും കണ്ണനൊപ്പമുള്ള അഭിനയം അത്രയേറെ ഇഷ്ടത്തോടെ ഓർക്കുന്നതാണ്"..ആശ പറയുന്നു.

Content Highlights: Asha Sharath on 'Aashakal Aayiram': Cherished Moments with Jayaram and Kalidas Jayaram