ഇതിലും മോശം സുഹൃത്തുക്കൾ എനിക്കുണ്ട്, അതുകൊണ്ടാണ് 'കോക്കിനെ' ഒക്കെ അതിജീവിക്കുന്നത് – അജു വർഗീസ്
‘അടുത്തിടെ ഞാൻ കണ്ട നല്ല രസമുള്ള ഒരു ട്രോൾ ഉണ്ട്. വിനീത് ശ്രീനിവാസൻ ഉള്ളത് കൊണ്ട് ജീവിച്ചു പോകുന്ന ജീവി എന്നാണ് എന്നെപ്പറ്റി പറഞ്ഞിരിക്കുന്നത്. അതിലെനിക്ക് അഭിമാനമേയുളളൂ, കാരണം ഞാൻ ജീവിക്കുന്നത് എന്റെ സുഹൃത്തുക്കൾ ഉള്ളതുകൊണ്ടാണ്...’, പറയുകയാണ് മലയാളത്തിന്റെ പ്രിയ നടൻ അജു വർഗീസ്. തന്റെ ഏറ്റവും പുതിയ ചിത്രമായ ലർക്കിന്റെ വിശേഷങ്ങളുമായി അജുവിനൊപ്പം Talkies ൽ ചേരുകയാണ് സംവിധായകൻ എം.എ നിഷാദും നായിക അനുമോളും.
സിനിമയുമായി ഒരു ബന്ധവുമില്ലാത്ത ആളാണ് താനെന്നും അവതാരകയായി ജോലി ചെയ്തതിന് ശേഷമാണ് ആദ്യമായി ഒരു സിനിമ കാണുന്നതെന്നും പറയുന്നു അനുമോൾ. ‘സിനിമ കണ്ട് വളർന്ന ആളല്ല ഞാൻ, അങ്ങനൊരു കൾച്ചർ എന്റെ വീട്ടിൽ ഇല്ല, അവതാരകയായെത്തി നടൻ ജയസൂര്യയെ അഭിമുഖം ചെയ്യുമ്പോൾ അദ്ദേഹമാണ് എന്നോട് ചോദിക്കുന്നത് സിനിമ കണ്ടിട്ട് വേണ്ടേ അഭിമുഖം എടുക്കാനെന്ന്. അങ്ങനെയാണ് ഞാൻ സിനിമ കണ്ട് തുടങ്ങുന്നത്. ഇപ്പോൾ അറുപതോളം സിനിമ ചെയ്തു എന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. പ്ലസ്ടു കഴിഞ്ഞ് ഏതെങ്കിലും അബ്കാരി കോൺട്രാക്ടറുടെ ഭാര്യയായി കഴിയേണ്ട ആളാണ്, എന്റെ വീട്ടിലെ സ്ഥിതികൾ അങ്ങനെയായിരുന്നു’, അനുമോൾ പറയുന്നു.
Content Highlights: Aju Varghese shares his thoughts on his friendship with Vineeth Sreenivasan. Anumol discusses her unconventional journey into acting despite having no film background. Director M.A. Nishad joins the discussion about their upcoming project Lurk. Anumol highlights her transition from an anchor to a lead actress in over 60 films.