എന്നെ നോക്കി ഒരാൾ ഫെമിനിസ്റ്റാണെന്ന് പറഞ്ഞാൽ എനിക്കതിൽ അഭിമാനമേയുള്ളു - മീനാക്ഷി
ഒരു സെലിബ്രിറ്റി ലൈഫ് ഉണ്ടെന്നോ അതിൽ തന്നെ ജീവിച്ച് പോകണമെന്നോ ചിന്തിക്കുന്ന ആളല്ല താനെന്ന് ചലച്ചിത്രതാരവും അവതാരകയുമായ മീനാക്ഷി. ‘സമൂഹത്തിൽ എല്ലാവരേയും പോലെ ജീവിക്കാൻ ആഗ്രഹിക്കുന്ന, നമ്മെ ബാധിക്കുന്ന കാര്യങ്ങളിൽ ഇടപെടുന്ന ആളാണ്. എല്ലാവരുടേയും അഭിപ്രായങ്ങൾ മുഖവിലയ്ക്ക് എടുക്കാറുണ്ട്. ഞാൻ അഭിപ്രായം പറയുമ്പോൾ മറിച്ച് അഭിപ്രായങ്ങൾ വരുന്നത് ഇഷ്ടമാണ്. മറുവശം ചിന്തിക്കാൻ അത് എന്നെ പ്രാപ്തയാക്കുന്നു. എന്റെ നിലപാടുകൾ മറ്റൊരാൾക്ക് ബുദ്ധിമുട്ടാവത്തിടത്തോളം എന്നെ നോക്കി ഒരാൾ ഫെമിനിസ്റ്റ് ആണെന്ന് പറയുന്നതിൽ ഞാൻ പ്രൗഡാണ്’. പുരുഷൻമാരും ഈക്വാലിറ്റി ആഗ്രഹിക്കുന്നുണ്ടെന്നും മീനാക്ഷി പറയുന്നു.
Content Highlights: actress meenakshi interview