'യെന്നൈ അറിന്താലിലെ വിക്ടറേപ്പോലെ ആഴത്തിൽ പതിഞ്ഞ മറ്റൊരു കഥാപാത്രമില്ല'- അരുൺ വിജയ് | Talkies
തിരക്കഥയും സംവിധായകൻ അറിവഴകനുമാണ് തമിൾ റോക്കേഴ്സ് എന്ന വെബ്സീരീസിലേക്ക് തന്നെ ആകർഷിച്ചതെന്ന് നടൻ അരുൺ വിജയ്. മാതൃഭൂമി ഡോട്ട് കോമിനോടായിരുന്നു താരത്തിന്റെ പ്രതികരണം. ഇങ്ങനെയൊരു വിഷയം രണ്ടരമണിക്കൂർ നീളുന്ന സിനിമയിൽ അവതരിപ്പിക്കാനാവില്ല. ചിത്രീകരണത്തിനിടെ പലകാര്യങ്ങളും തന്നെ അദ്ഭുതപ്പെടുത്തി. വെബ്സീരീസ് കണ്ടുകഴിഞ്ഞാൽ പൈറസി സൈറ്റുകളിൽക്കയറി സിനിമ കാണരുതെന്ന ബോധം പ്രേക്ഷകരിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. നടി വാണി ഭോജനും അരുണിനൊപ്പമുണ്ടായിരുന്നു.
Content Highlights: arun vijay, vani bhojan, tamilrockerz webseries, sonyliv originals