ലജ്ജാവതിയും 4 ദി പീപ്പിളും കാലം തെറ്റിയിറങ്ങിയതല്ല, ആ പാട്ടുകളെ വെല്ലാൻ ഞങ്ങൾക്ക് കഴിയില്ല

വർഷം 2004. താരതമ്യേന പുതുമുഖങ്ങൾ പ്രധാന വേഷത്തിലെത്തിയ ഒരു സിനിമയും അതിലെ മുഴുവൻ ഗാനങ്ങളും ഒപ്പം വേറിട്ട ഒരു ശബ്ദവും മലയാള സിനിമയിൽ ഒരു ചരിത്രം കുറിക്കുന്നു. വർഷം 20 പിന്നിട്ടിട്ടും ഇന്നും ആ ഗാനങ്ങൾ അന്നുണ്ടാക്കിയ തരംഗം നിലനിർത്തുന്നു, സിനിമയുടെ റീ റിലീസിന് വേണ്ടി മുറവിളി ഉയരുന്നു. പറഞ്ഞു വന്നത് ജയരാജ് സംവിധാനം ചെയ്ത് ജാസി ഗിഫ്റ്റ് ഈണങ്ങളൊരുക്കിയ ഫോർ ദ പീപ്പിൾ എന്ന ബ്ലോക്ക്ബസ്റ്ററിനെ പറ്റിയാണ്. ശാന്തമീ രാത്രിയിൽ എന്ന പുതിയ ചിത്രത്തിലൂടെ ഈ കൂട്ടുകെട്ട് വർഷങ്ങൾക്കിപ്പുറം വീണ്ടുമൊന്നിക്കുന്ന സന്തോഷം പങ്കുവയ്ക്കുമ്പോഴും ഫോർ ദ പീപ്പിളിലെ ഗാനങ്ങളെ കടത്തി വെട്ടുന്ന ഗാനമൊരുക്കുന്നത് ശ്രമകരമാണെന്ന് ഇരുവരും സമ്മതിക്കുന്നു. ഒപ്പം ചിത്രം വീണ്ടും റീ റിലീസിനെത്തുമെന്ന സന്തോഷവും പങ്കുവയ്ക്കുന്നു. പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി ജയരാജും ജാസി ഗിഫ്റ്റും നായകൻ ഗോകുലും Talkiesൽ

"അന്നൊരു ആവശ്യമായിരുന്നു വേറിട്ട ശബദവും, പാട്ടിനൊരു വേറിട്ട പാറ്റേണും വേണമെന്നുള്ളത്. ആ ആഗ്രഹം ജാസി എനിക്ക് സാധിച്ചു തന്നു. ജാസിയോട് ഇടയ്ക്ക് ചോദിക്കാറുണ്ട്, എന്താണ് ശരിക്കും സംഭവിച്ചതെന്ന്. ആരും ഇതുവരെ ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ പരീക്ഷിക്കാൻ നോക്കാറുണ്ട്. അത് പലപ്പോഴും പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഭാഗ്യം സംഭവിക്കുമ്പോൾ ആ പരീക്ഷണങ്ങൾ സെൻസേഷണൽ ഹിറ്റ് ആകാറുമുണ്ട്. ജാസി നമ്മുടെ സിനിമയിൽ വന്നതോടെ അദ്ദേഹത്തിന്റെ സംഗീതവും പാടുന്ന രീതിയും ട്രെൻഡ് സെറ്ററായി മാറി. 20 കൊല്ലങ്ങൾക്കിപ്പുറവും ജാസിയുടെ ഗാനമേളയ്ക്ക് ലജ്ജാവതിയാണ് ക്ലൈമാക്സ് സോങ്ങ്. അതിന് മുകളിലേക്ക് വേറൊരു പാട്ടും വയ്ക്കാൻ സാധിക്കില്ല". ജയരാജ് പറയുന്നു.

രണ്ട് കാലഘട്ടങ്ങളിലെ പ്രണയം പറയുന്ന ശാന്തമീ രാത്രിയിൽ എന്ന ചിത്രത്തിൽ എഴുപതുകളിലെ പ്രണയനായകനായാണ് ഗോകുൽ എത്തുന്നത്. "നാലര വയസിലാണ് തന്റെ ആദ്യ പ്രണയം സംഭവിക്കുന്നതെന്ന് പറയുന്നു ജയരാജ്. ഒന്നാം ക്ലാസിൽ തന്റെ ബെഞ്ചിന്റെ അറ്റത്തിരുന്ന ആ പെൺകുട്ടിയുടെ പേര് രമാദേവിയെന്നാണ്. അന്നത്തെ ആ കുട്ടിയുടെ രൂപം ഇന്നും മനസിലുണ്ട്. അവളെ കാണാൻ ആ പ്രായത്തിലും അനളുടെ വീട്ടുപടിക്കൽ ഞാൻ പോയി നിന്നിട്ടുണ്ട്. വർഷങ്ങൾക്കിപ്പുറം ഈ കഥ ഒരു അഭിമുഖത്തിൽ ഞാൻ പറഞ്ഞതിന് പിന്നാലെ അവർ അന്വേഷിച്ച് പോയി ആ കുട്ടിയെ കണ്ടെത്തി. അവരിപ്പോൾ ഡൽഹിയിൽ ഡോക്ടർ ആണ്. പക്ഷേ ഞാനവരെ പിന്നീട് കണ്ടിട്ടില്ല. അതിന് ആഗ്രഹുമില്ല. എന്റെ മനസിൽ അവർക്ക് അന്നത്തെ മുഖമാണ്". ജയരാജ് പറയുന്നു.

In Short: In 2004, director Jayaraj and music composer Jassi Gift redefined Malayalam film music with For The People, a revolutionary film with newcomers and unforgettable songs. Even 20 years later, its impact remains strong, and fans are eagerly calling for a re-release. Now, Jayaraj and Jassi reunite for Shanthamee Raathriyil, a new film that explores love stories across two timelines. While the duo celebrates their collaboration, they admit that topping the musical benchmark set by For The People will be tough. Actor Gokul stars as a romantic lead from the 1970s in this upcoming emotional journey. 

Content Highlights: Jayaraj and Jassi duo Gift are now reuniting after years for a new film titled Shanthamee Raathriyil