ഡിജിറ്റലായി വള്ളംകളിയും ആർപ്പുവിളിയും, ഓണക്കളി ഇനി ഹൈടെക്

കൊച്ചി: വള്ളമില്ലാതെ വള്ളം കളി മത്സരം നടത്താനും ആർപ്പോ വിളിച്ച് കമ്പ്യൂട്ടറിലുള്ള ഉറങ്ങിക്കിടക്കുന്ന മാവേലിയെ ഉണർത്താനും ഡിജിറ്റൽ ഗെയിം. ഓണം ഹൈടെക് ആയിക്കഴിഞ്ഞു. വൺ വൈബ് എന്ന ചെറുപ്പക്കാരുടെ സംരംഭമാണ് ഇതിന് പിന്നിൽ. വള്ളംകളിയിൽ രണ്ട് ടീമിലായി നാല് പേർക്ക് പങ്കെടുക്കാം. വേഗത്തിൽ തുഴയുന്ന ടീം ജയിക്കും. അർപ്പു വിളിച്ച് മാവേലിയെ ഉണർത്തുന്നതാണ് മറ്റൊരു ഗെയിം. അർപ്പുവിളി തീരുമ്പോൾ കമ്പ്യൂട്ടർ മോണിറ്റർ സ്ക്രീനിൽ ഉറങ്ങിക്കിടക്കുന്ന മാവേലി ഉണരും. ആർപ്പോ ഇറ്‍റോ എന്ന് കൂടുതൽ നേരം ഒറ്റ ശ്വാസത്തിൽ പറയുന്ന ആൾക്കായിരിക്കും ജയം.''കൂട്ടായ്മയും പുതുമയും  ആഘോഷവുമെല്ലാം ഒത്തുചേരുന്ന ഒരു പുതിയ ആശയത്തിനു വേണ്ടിയാണ് ശ്രമിച്ചത്. ഓണത്തിന് ഒപ്പം എല്ലാവരും അറിയുന്നതാണ് മാവേലിയും വള്ളംകളിയും. ''കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന വൺവൈബ് സ്ഥാപകനും സി പ്രജിൽ ഭാസ്കരൻ പറയുന്നു. കൊച്ചി ഹയാത്തിൽ നടന്ന ട്രാവൽ മാർട്ട്, എറണാകുളം ലുലു മാൾ  എന്നിവയിൽ ഓണം ഗെയിമുകൾ അവതരിപ്പിച്ചു. 28ന് കോഴിക്കോട് ലുലു മാളിൽ ഇതിൻറെ പ്രദർശനം ആരംഭിക്കും.

Content Highlights: Digital Onam Games Reimagine Kerala Traditions for a Modern Age