കെടിഡിസി ഭക്ഷ്യമേള; എല്ലാ ദിവസവും ലക്കി ഡിപ്പ്; പ്രീമിയം ഹോട്ടലുകളിൽ സൗജന്യ താമസം

കെടിഡിസി മാസ്‌ക്കറ്റ് ഹോട്ടലില്‍ ശീതകാല ഭക്ഷ്യമേള ആരംഭിച്ചു. ഡിസംബര്‍ 22 മുതല്‍ 25 വരെ വൈകുന്നേരം 6.30 മുതല്‍ രാത്രി 10 മണി വരെയാണ് ഭക്ഷ്യമേള. മേളയുടെ ഉദ്ഘാടനം കെ.ടി.ഡി.സി ചെയര്‍മാന്‍ പി. കെ. ശശി നിര്‍വഹിച്ചു. കെ.ടി.ഡി.സി മാനേജിങ് ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ ചടങ്ങില്‍ പങ്കെടുത്തു.
മാസ്‌ക്കറ്റ് ഹോട്ടലിലെ നീന്തല്‍ കുളത്തിനടുത്തുള്ള പുല്‍ത്തകിടിയിലാണ് മേള നടക്കുന്നത്.ഡാന്‍സ് ഫ്‌ലോര്‍, ലൈവ് ഫുഡ് കൗണ്ടറുകള്‍ തുടങ്ങിയവ മേളയുടെ പ്രത്യേകതകളാണ്. ഒരാള്‍ക്ക് 1999 രൂപയും രണ്ടുപേര്‍ക്ക് 3699 രൂപയും കുട്ടികള്‍ക്ക് 999 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ഭക്ഷ്യമേള നടക്കുന്ന എല്ലാ ദിവസവും ലക്കി ഡിപ്പ് ഉണ്ടായിരിക്കുന്നതാണ്. വിജയികളാകുന്നവര്‍ക്ക് കെ.ടി.ഡി.സി യുടെ തിരഞ്ഞെടുക്കപ്പെട്ട പ്രീമിയം ഹോട്ടലുകളില്‍ ഒരു രാത്രി സൗജന്യ താമസവും ലഭിക്കും. മേളയുടെ മെഗാ ലക്കി ഡിപ്പ് വിജയിക്ക് വാട്ടര്‍ സ്‌കേപ്‌സ്, കുമരകം സമുദ്ര കോവളം എന്നീ ഹോട്ടലുകളില്‍ ഒരു രാത്രി സൗജന്യ താമസവും ലഭിക്കും. ബുക്കിങ്ങിനും മറ്റ് അന്വേഷണങ്ങള്‍ക്കും 9400008770 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Content Highlights: Winter food festival at Mascot hotel from Friday