കൊടുംവനത്തിലൂടെ നാലുവരിപ്പാതയില്‍ സഫാരി; രാജ്യത്തെ ആദ്യ രാത്രി സഫാരി കുക്രൈലില്‍

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കേന്ദ്ര മൃഗശാലാ അതോറിറ്റിയില്‍ നിന്ന് അനുമതി ലഭിച്ചതോടെ രാജ്യത്തെ ആദ്യത്തെ രാത്രി സഫാരി പദ്ധതി തുടങ്ങാന്‍ ഒരുങ്ങി യു.പി സര്‍ക്കാര്‍. ലഖ്‌നൗവിലെ കുക്രൈല്‍ സംരക്ഷിത വനമേഖലയിലെ സുവോളജിക്കല്‍ ഗാര്‍ഡനിലാണ് പദ്ധതി ആരംഭിക്കുന്നത്. 

ഇതിനായി വിശദപഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധരെ ചുമതലപ്പെടുത്തി. ഇവര്‍ വിശദമായ ഡി.പി.ആര്‍ സമര്‍പ്പിക്കും. സെന്‍ട്രല്‍ സൂ അതോറിറ്റി പദ്ധതിക്കുള്ള അനുമതി നല്‍കിക്കഴിഞ്ഞു. കാടിന്റെ സ്വാഭാവികതയെ നശിപ്പിക്കാത്ത രീതിയിലായിരിക്കും പദ്ധതി നടപ്പിലാകുക. 1600 കോടി മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ യു.പി മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.

നഗര ഹൃദയത്തിലെ മൃഗശാല വിശാലമായ മറ്റൊരു പ്രദേശത്തേക്ക് മാറ്റാനും തീരുമാനിച്ചിരുന്നു. 5009 ഹെക്ടറില്‍ വ്യാപിച്ച് കിടക്കുന്ന കുക്രൈല്‍ വനമേഖലയിലെ 350 ഏക്കറിലാണ് രാത്രി സഫാരി. വര്‍ഷാവസാനത്തോടെ പദ്ധതി ആരംഭിക്കാനാണ് സര്‍ക്കര്‍ ലക്ഷ്യമിടുന്നത്. കടുവ, പുലി, കരടി തുടങ്ങിയവയെ കാണാനുള്ള സഫാരിക്കായി പ്രത്യേക നാലുവരിപപ്പാതയുണ്ടാകും.

Content Highlights: Uttar Pradesh's Kukrail night safari gets zoo authority's permission