100 ശതമാനം സുരക്ഷിതം, പെട്ടെന്ന് വേഗത കൈവരിക്കും; എൽ.എച്ച്.ബി. കോച്ചുകളുമായി കോഴിക്കോട് ജനശതാബ്ദി

#Travel Desk
എൽ.എച്ച്.ബി. കോച്ചുകളുള്ള ജനശതാബ്ദി എക്സ്പ്രസ്.
എൽ.എച്ച്.ബി. കോച്ചുകളുള്ള ജനശതാബ്ദി എക്സ്പ്രസ്.

കൊച്ചി: ജർമൻ സാങ്കേതികവിദ്യ അനുസരിച്ച് നിർമിച്ച ലിങ്ക് ഹോഫ്മാൻബുഷ് കോച്ചുകളുമായി തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി ഓടിത്തുടങ്ങി. ഇതോടുകൂടി സംസ്ഥാനത്തെ ജനശതാബ്ദി സർവീസുകളിലെല്ലാം എൽ.എച്ച്.ബി. കോച്ചുകളായി.

സുരക്ഷിതത്വം, പെട്ടെന്ന് വേഗം കൈവരിക്കാൻ അനുയോജ്യം എന്നിവയാണ് എൽ.എച്ച്.ബി.യെ വ്യത്യസ്തമാക്കുന്നത്. റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാനമായ നാഴികക്കല്ലാണിതെന്ന് അധികൃതർ അറിയിച്ചു.

നേരത്തേതന്നെ തിരുവനന്തപുരം സെൻട്രൽ-കണ്ണൂർ ജനശതാബ്ദിയിൽ എൽ.എച്ച്.ബി. കോച്ചുകളായിരുന്നു. മൂന്ന് എസി ചെയർകാർ, 17 രണ്ടാം ക്ലാസ് സിറ്റിങ് കോച്ചുകൾ, ഒരു ഇ.ഒ.ജി. കോച്ച്, ഒരു എസ്.എൽ.ആർ. കോച്ച് എന്നിവയാണ് എൽ.എച്ച്.ബി. ആയത്.

Content Highlights: Complete transition of Kerala Jan Shatabdi services to LHB coaches, Enhanced passenger safety and acceleration capabilities, LHB coaches feature 3 AC chair cars and 17 second-class seating coaches, Significant milestone in regional railway infrastructure