'പണം തട്ടാനായി വിഷപ്പാമ്പിനെ ദേഹത്തെറിഞ്ഞു'; ഉത്തരേന്ത്യന്‍ യാത്രയിലെ ഞെട്ടിക്കുന്ന അനുഭവം | വീഡിയോ

അശ്വിൻ പങ്കുവെച്ച വീഡിയോയിൽ നിന്നുള്ള പാമ്പിന്റെ ദൃശ്യങ്ങൾ, അശ്വിൻ | Screen grabs from instagram @_travel_with_bon
അശ്വിൻ പങ്കുവെച്ച വീഡിയോയിൽ നിന്നുള്ള പാമ്പിന്റെ ദൃശ്യങ്ങൾ, അശ്വിൻ | Screen grabs from instagram @_travel_with_bon

യാത്രകള്‍, പ്രത്യേകിച്ച് തീവണ്ടിയാത്രകള്‍ വളരെ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. എന്നാല്‍ ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടാത്ത ദുരനുഭവമാണ് അത്തരം യാത്രകളില്‍ ഉണ്ടാകുന്നത് എങ്കിലോ? 

അങ്ങനെയൊരു അനുഭവം പങ്കുവെക്കുകയാണ് മലയാളിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ അശ്വിന്‍. ഉത്തരേന്ത്യയിലൂടെയുള്ള ട്രെയിന്‍ യാത്രയ്ക്കിടെയുണ്ടായ ഞെട്ടിക്കുന്ന ദുരനുഭവമാണ് അശ്വിന്‍ വീഡിയോയില്‍ പങ്കുവെക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ മണിക്കൂറുകള്‍ക്കകം വൈറലായി. 

ട്രെയിന്‍ യാത്രക്കാരില്‍ നിന്ന് പണം തട്ടുന്ന സംഘത്തെ പറ്റിയാണ് അശ്വിന്‍ വീഡിയോയില്‍ പറയുന്നത്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലായിരുന്നു അശ്വിന്റെ യാത്ര. മൂര്‍ഖന്‍ പാമ്പിനെ എടുത്ത് യാത്രക്കാരുടെ ദേഹത്തേക്ക് ഇട്ടാണ് സംഘം പണം തട്ടുന്നതെന്ന് അശ്വിന്‍ വീഡിയോയില്‍ പറയുന്നു. ഇതിന്റെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 

അടുത്തുള്ള ഗ്രാമത്തില്‍ നിന്നുള്ള സംഘമാണ് ഇതെന്ന് ട്രെയിനിലുണ്ടായിരുന്നവര്‍ പറഞ്ഞതായി അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. ഇവരെ തൊടാന്‍ പോലീസ് പോലുമെത്തില്ല. വിഷപ്പല്ല് പോലും നീക്കം ചെയ്യാത്ത പാമ്പാകാം അവരുടെ കൈവശമുള്ളതെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. 

Content Highlights: Money extortion using cobra! Malayali travel influencer shares bitter experience. Watch video