സഞ്ചാരികൾക്ക് സന്തോഷവാർത്ത; ഊട്ടി 'ടോയ് ട്രെയിൻ' സർവീസ് പുനരാരംഭിച്ചു

ഊട്ടി | ഫോട്ടോ ദത്തന്‍ പുനലൂര്‍
ഊട്ടി | ഫോട്ടോ ദത്തന്‍ പുനലൂര്‍

ഉദകമണ്ഡലം (തമിഴ്നാട്): കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 26 ദിവസമായി നിർത്തിവെച്ചിരുന്ന നീലഗിരി മൗണ്ടൻ റെയിൽവേ സർവീസ് വ്യാഴാഴ്ച പുനരാരംഭിച്ചു. മേട്ടുപ്പാളയത്തിനും ഊട്ടിക്കും ഇടയിലുള്ള സർവീസുകൾ പുനരാരംഭിച്ചത് മാസങ്ങൾക്കുമുൻപേ ടിക്കറ്റ് ബുക്കുചെയ്ത് കാത്തിരുന്ന വിനോദസഞ്ചാരികൾക്ക് ആശ്വാസമായി. ‘ടോയ് ട്രെയിൻ’ എന്നറിയപ്പെടുന്ന പൈതൃക മലയോര തീവണ്ടിസർവീസ് ഒക്ടോബർ 24 മുതൽ നിർത്തിയിരിക്കുകയായിരുന്നു.

Content Highlights: Nilgiri Mountain Railway, Ooty Toy Train, Mettupalayam, Udhagamandalam, Southern Railway, Tamil Nadu Tourism, Hill Train Services, Heritage Train India, Ooty Travel Updates, Landslide Track Restoration