നീറ്റ് പരീക്ഷ: പാലക്കാട് - കാസർകോട് പ്രത്യേക മെമു സർവീസ്; സമയവിവരങ്ങൾ അറിയാം

പാലക്കാട്: ദേശീയ യോഗ്യതാ പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ യാത്രാസൗകര്യം മുൻനിർത്തി സതേൺ റെയിൽവേ പ്രത്യേക അൺറിസേർവ്ഡ് വൺ-വേ മെമു സർവീസ് പ്രഖ്യാപിച്ചു. ഞായറാഴ്ച (ജൂൺ 21) പാലക്കാട് ജംഗ്ഷനിൽ നിന്നും കാസർകോട്ടേക്കാണ് പ്രത്യേക ട്രെയിൻ സർവീസ് നടത്തുക.
എട്ട് കോച്ചുകളുള്ള മെമു സ്പെഷ്യൽ ട്രെയിൻ (Train No. 06131) ഞായറാഴ്ച രാവിലെ 5:50-ന് പാലക്കാട് ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അന്നുതന്നെ രാവിലെ 11:30-ന് കാസർകോട് എത്തിച്ചേരും.
പ്രധാന സ്റ്റേഷനുകളിലെ സമയവിവരങ്ങൾ താഴെ നൽകുന്നു:
ഒറ്റപ്പാലം – 06:15 AM
ഷൊർണൂർ ജംഗ്ഷൻ – 06:35 AM
പട്ടാമ്പി – 06:54 AM
കുറ്റിപ്പുറം – 07:13 AM
തിരൂർ – 07:27 AM
പരപ്പനങ്ങാടി – 07:41 AM
കോഴിക്കോട് – 08:10 AM
കൊയിലാണ്ടി – 08:37 AM
വടകര – 08:54 AM
തലശ്ശേരി – 09:17 AM
കണ്ണൂർ – 09:55 AM
പഴയങ്ങാടി – 10:17 AM
പയ്യന്നൂർ – 10:28 AM
ചെറുവത്തൂർ – 10:44 AM
നീലേശ്വരം (അധിക സ്റ്റോപ്പ്) – എത്തിച്ചേരുന്നത് 10:54 AM | പുറപ്പെടുന്നത് 10:55 AM
കാഞ്ഞങ്ങാട് – എത്തിച്ചേരുന്നത് 11:06 AM | പുറപ്പെടുന്നത് 11:07 AM
കാസർകോട് (അവസാന സ്റ്റേഷൻ) – 11:40 AM (പുതുക്കിയ സമയം)