മൂന്നാറിൽ താപനില പൂജ്യം, വീണ്ടും കുറഞ്ഞേക്കും, തണുപ്പാസ്വദിക്കാൻ സഞ്ചാരികളുടെ തിരക്ക്

മൂന്നാർ: മൂന്നാർ മേഖലയിൽ അതിശൈത്യം തുടരുന്നു. ഏറ്റവും കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെൽഷ്യസ് തിങ്കളാഴ്ച പുലർച്ചെ സൈലന്റ് വാലി, ദേവികുളം, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങളിൽ രേഖപ്പെടുത്തി.
സെവൻമല, ചെണ്ടുവര എന്നിവിടങ്ങളിൽ ഒരു ഡിഗ്രി സെൽഷ്യസായിരുന്നു കുറഞ്ഞ താപനില. താപനില കുറഞ്ഞതോടെ പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞുപാളികൾ രൂപപ്പെട്ടു. ശനിയാഴ്ച മൈനസ് ഒരുഡിഗ്രി സെൽഷ്യസായിരുന്നു പ്രദേശത്തെ കുറഞ്ഞ താപനില.
തണുപ്പാസ്വദിക്കുന്നതിന് നിരവധി സഞ്ചാരികൾ മൂന്നാറിലെത്തുന്നു. 15-നാണ് ഇവിടെ അതിശൈത്യം തുടങ്ങിയത്. വരുംദിവസങ്ങളിൽ താപനില വീണ്ടും കുറയുമെന്നാണ് സൂചന.
Content Highlights: Munnar experiences extreme cold with temperatures reaching zero degrees Celsius. Pack warm clothes as the chill is expected to intensify. Tourists flock to enjoy the frosty weather.