സ്റ്റേഷനിലെ എല്ലാ ട്രെയിനുകളും ഒന്നിച്ച് ഉച്ചത്തിൽ ഹോൺ മുഴക്കി പുതുവത്സരത്തെ വരവേറ്റു | വീഡിയോ

റെയിൽവേ മന്ത്രി പങ്കുവെച്ച വീഡിയോയിൽ നിന്ന്, മുംബൈ സി.എസ്.ടി റെയിൽവേ സ്റ്റേഷൻ| ഫോട്ടോ: X/@@AshwiniVaishnaw, AFP/ PUNIT PARANJPE
റെയിൽവേ മന്ത്രി പങ്കുവെച്ച വീഡിയോയിൽ നിന്ന്, മുംബൈ സി.എസ്.ടി റെയിൽവേ സ്റ്റേഷൻ| ഫോട്ടോ: X/@@AshwiniVaishnaw, AFP/ PUNIT PARANJPE

പുതുവര്‍ഷപ്പിറവി മുംബൈയിലെ ഛത്രപതി ശിവജി ടെര്‍മിനസ് വര്‍ഷങ്ങളായി ആഘോഷിക്കുന്നത് അല്‍പ്പം വ്യത്യസ്തമായാണ്.  നിര്‍ത്തിയിട്ടിരുന്ന തീവണ്ടികള്‍ ഒന്നിച്ച് ഉച്ചത്തില്‍ ഹോണ്‍ മുഴക്കി പുതുവത്സര പുലരിയിലേക്ക് കടക്കുന്ന മുംബൈ സ്റ്റേഷന്റെ ആഘോഷം യാത്രക്കാര്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ ഇതുസംബന്ധിച്ച ചര്‍ച്ചയും സജീവമായി.

റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും പുതുവത്സരാശംസകൾ നേർന്നുകൊണ്ട് എക്സിൽ പങ്കുവെച്ചതും ഈ ഹോൺ മുഴക്കത്തിൻ്റെ വീഡിയോ ആയിരുന്നു. പിന്നാലെ ഇത്തരം ഒരു പതിവുണ്ടെന്നകാര്യം അറിയില്ലെന്ന് നിരവധിപേര്‍ എക്‌സില്‍ കുറിച്ചു.

മുംബൈ നിവാസികള്‍ക്ക് ഇന്ത്യന്‍ റെയില്‍വേ എത്രമാത്രം പ്രധാനപ്പെട്ടതാണെന്നതിന്റെ സൂചകമാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പുതുവത്സര ഹോണഡിയെന്ന്  റെയില്‍വേ അധികൃതര്‍ പറഞ്ഞു. ലോക്കല്‍ ട്രെയിനുകളും ദീര്‍ഘദൂര ട്രെയിനുകളും നിത്യനേ നിരവധി സര്‍വ്വീസുകള്‍ നടത്തുന്ന സ്റ്റേഷനിലെ ഈ പ്രത്യേക ആഘോഷത്തില്‍ പങ്കെടുക്കാനായി നിരവധി പേരാണ് യാത്രക്കാര്‍ക്കു പുറമേ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നത്. 

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസിലെ വിവിധ ഭാഗങ്ങളില്‍ ഒരുമിച്ചുള്ള ഹോണ്‍ മുഴക്കം വ്യത്യസ്ത രീതിയിലാണ് നിഴലിച്ചത്. വിക്ടോറിയന്‍ ഗോഥിക്‌ ശൈലിയില്‍ നിര്‍മ്മിച്ചരിക്കുന്ന സ്റ്റേഷന്റെ നിര്‍മ്മാണ മികവും ഇക്കൂട്ടത്തില്‍ ചര്‍ച്ചകളില്‍ ഇടം നേടിയിട്ടുണ്ട്.

Content Highlights: Chhatrapati Shivaji Maharaj Terminus in Mumbai rings in the New Year with a unique tradition of simu