വിനോദയാത്രക്കിടയിലും പൊതു ഇടം വൃത്തിയാക്കി വിദ്യാര്‍ഥികള്‍

വിനോദയാത്രക്കിടെ മൂര്‍ക്കനാട് എ.ഇ.എം.എ.യു.പി.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വയനാട് ബാണാസുരസാഗര്‍ ഡാം പരിസരം ശുചീകരിക്കുന്നു
വിനോദയാത്രക്കിടെ മൂര്‍ക്കനാട് എ.ഇ.എം.എ.യു.പി.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വയനാട് ബാണാസുരസാഗര്‍ ഡാം പരിസരം ശുചീകരിക്കുന്നു

കൊളത്തൂര്‍: വിനോദയാത്രക്കിടയിലും പൊതു ഇടങ്ങള്‍ വൃത്തിയാക്കി മൂര്‍ക്കനാട് എ.ഇ.എം.യു.പി.സ്‌കൂള്‍ വിദ്യാര്‍ഥികള്‍.

വയനാട്ടിലേക്ക് രണ്ട് ബസുകളിലായി പുറപ്പെട്ട വിനോദയാത്രസംഘം പൂക്കോട് തടാകം കഴിഞ്ഞ് ബാണാസുര സാഗര്‍ ഡാമില്‍ എത്തിയപ്പോള്‍ വേദനിപ്പിക്കുന്ന കാഴ്ചകളാണ് അവരെ കാത്തിരുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍കൊണ്ടും ഭക്ഷണാവശിഷ്ടങ്ങള്‍ കൊണ്ടും മലിനമായിക്കിടക്കുന്ന ഡാമിന്റെ പരിസര പ്രദേശങ്ങള്‍. വിനോദയാത്രക്കിടയിലും മറിച്ചൊന്ന് ചിന്തിക്കേണ്ടിവന്നില്ല മൂര്‍ക്കനാടിന്റെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും. നല്ലൊരു നാളേക്കായ് 'പൊതുയിടം എന്റേതു' എന്ന മുദ്രാവാക്യവുമായി അവരിറങ്ങുകയായിരുന്നു.

കണ്ടുനിന്ന മറ്റുയാത്രക്കാരും ശുചീകരണത്തില്‍ പങ്കാളികളായി. പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും കൃത്യമായി വേര്‍തിരിച്ച് ചാക്കിലാക്കി. വിദ്യാലയത്തിലെ 'ജീവനം-ഹരിതസേന' ക്ലബ്ബ് പ്രവര്‍ത്തകര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്ത്വം നല്‍കി.

Content Highlights: Moorkkanad AEMUP school students, Banasursagar Dam

Content Highlights: