ലക്ഷദ്വീപിലേക്ക് പറന്നിറങ്ങാൻ സീ പ്ലെയിൻ; 45 മിനിറ്റിൽ കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലെത്താം

#Travel Desk
കൊച്ചിയിൽനിന്ന് ലക്ഷദ്വീപിലേക്ക് സർവീസ് നടത്തുന്നതിനായി എത്തിയിട്ടുള്ള സീ പ്ലെയിൻ.
കൊച്ചിയിൽനിന്ന് ലക്ഷദ്വീപിലേക്ക് സർവീസ് നടത്തുന്നതിനായി എത്തിയിട്ടുള്ള സീ പ്ലെയിൻ.

നെടുമ്പാശ്ശേരി: കൊച്ചിയിൽനിന്ന് ലക്ഷദ്വീപിലേക്ക് സീ പ്ലെയിൻ സർവീസ് ഉടൻ ആരംഭിക്കും. സർവീസ് നടത്തുന്നതിനുള്ള വിമാനം കൊച്ചി വിമാനത്താവളത്തിൽ എത്തിക്കഴിഞ്ഞു.

മിക്കവാറും ചൊവ്വാഴ്ച മുതൽപരീക്ഷണപ്പറക്കൽ നടത്തിയേക്കും. പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കുന്നതോടെ യാത്രാ സർവീസുകളുടെ സമയക്രമം പ്രഖ്യാപിക്കും.

ലക്ഷദ്വീപിലേക്കുള്ള യാത്രാസൗകര്യം വർധിപ്പിക്കുന്നതിനും വിനോദസഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് സീ പ്ലെയിൻ സർവീസ് ആരംഭിക്കുന്നത്.

ലക്ഷദ്വീപിലെ അഗത്തി, കടമത്ത്, കൽപ്പേനി, കവരത്തി, കിൽത്താൻ എന്നീ ദ്വീപുകളെ ബന്ധിപ്പിച്ചാണ് പരീക്ഷണപ്പറക്കൽ നടത്തുന്നത്. സ്‌കൈഹോപ്പ് വിമാനമാണ് സർവീസിനായി ഉപയോഗിക്കുന്നത്.

20 പേർക്ക് യാത്രചെയ്യാവുന്ന വിമാനമാണ് സർവീസ് നടത്തുക. 45-50 മിനിറ്റാണ് യാത്രാസമയം. സ്‌കൈഹോപ്പിന് കൊച്ചിയിൽനിന്ന് ലക്ഷദ്വീപിലേക്കും കുമരകത്തേക്കും സർവീസ് നടത്താൻ അനുമതി ലഭിച്ചിട്ടുണ്ട്. സിയാലാണ് സാധ്യതാപഠനം നടത്തിയത്.

Content Highlights: Seaplane trials connecting Kochi to Lakshadweep islands starting Tuesday, Service covers Agatti, Kadmat, Kalpeni, Kavaratti, and Kiltan islands, Skyhop aircraft with 20-passenger capacity, Travel time reduced to 45-50 minutes, CIAL conducted the feasibility study for the project