ഒരു ദിവസം 1760 യാത്രക്കാര്‍, 70 രാജ്യങ്ങള്‍; പുതിയ റെക്കോഡ് നേട്ടവുമായി സാന്റാ മോണിക്ക

ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ സാന്റാ മോണിക്ക ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ 'ദി ഗ്രാന്‍ഡ് ട്രാവല്‍ സാഗ'യില്‍ യാത്രികരോടൊപ്പം ചേര്‍ന്ന ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് പ്രതിനിധി വിവേക് ആര്‍ നായര്‍, ജയിംസ് മറ്റം, ജി.പ്രസന്നകുമാര്‍ ഐഎഎസ്, ഡെന്നി തോമസ് വട്ടക്കുന്നേല്‍, ഐസക് ഫ്രാന്‍സിസ്, തനൂജ നായര്‍, ടി.പി.ശ്രീനിവാസന്‍ ഐഎഫ്എസ്, എം.പി.ജോസഫ് ഐഎഎസ്
ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ സാന്റാ മോണിക്ക ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ 'ദി ഗ്രാന്‍ഡ് ട്രാവല്‍ സാഗ'യില്‍ യാത്രികരോടൊപ്പം ചേര്‍ന്ന ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് പ്രതിനിധി വിവേക് ആര്‍ നായര്‍, ജയിംസ് മറ്റം, ജി.പ്രസന്നകുമാര്‍ ഐഎഎസ്, ഡെന്നി തോമസ് വട്ടക്കുന്നേല്‍, ഐസക് ഫ്രാന്‍സിസ്, തനൂജ നായര്‍, ടി.പി.ശ്രീനിവാസന്‍ ഐഎഫ്എസ്, എം.പി.ജോസഫ് ഐഎഎസ്

കൊച്ചി: ഒരു ദിവസം ഒരേ സ്ഥലത്ത് നിന്ന് 1760 വിനോദ സഞ്ചാരികള്‍ വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തതിന്റെ റെക്കോഡ് നേട്ടവുമായി സാന്റാ മോണിക്ക ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്. എഴുപതില്‍ അധികം രാജ്യങ്ങളിലേക്കാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാര്‍ ഒരേ ദിവസം യാത്ര തിരിച്ചത്. 

ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇടം നേടിയ ചരിത്ര യാത്രക്ക് മുന്നോടിയായി യാത്രികര്‍ സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒത്തുകൂടിയ 'ദി ഗ്രാന്‍ഡ് ട്രാവല്‍ സാഗ' പുത്തന്‍ അനുഭവമായി മാറി. ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് പ്രതിനിധി വിവേക് ആര്‍ നായരില്‍ നിന്ന് സര്‍ട്ടിഫിക്കറ്റും മെഡലും സാന്റാ മോണിക്ക ഗ്രൂപ്പ് സിഎംഡി ഡെന്നി തോമസ് വട്ടക്കുന്നേല്‍ ഏറ്റുവാങ്ങി.

ലോകയാത്രകളെ കുറിച്ചുള്ള പരമ്പരാഗത യാത്രാ സങ്കല്പങ്ങള്‍ മാറ്റിയെഴുതാനുള്ള ശ്രമത്തിനുള്ള അംഗീകാരമാണിതെന്ന് ഡെന്നി തോമസ് വട്ടക്കുന്നേല്‍ പറഞ്ഞു. പുതിയ രാജ്യങ്ങളെയും പുതിയ ഡെസ്റ്റിനേഷനുകളെയും നിരന്തരം യാത്രികര്‍ക്കായി പരിചയപ്പെടുത്തിയത് കൊണ്ട് കൂടിയാണ് ഒരൊറ്റ വിമാനത്താവളത്തില്‍ നിന്ന് ഇത്രയധികം യാത്രക്കാരെ ഒരൊറ്റ ദിവസത്തില്‍ അയക്കുന്ന നേട്ടം കൈവരിക്കാനായതെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച്ച പുലര്‍ച്ചെ 4.30ന് കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള 32 യാത്രക്കാരില്‍ തുടങ്ങി ബുധനാഴ്ച്ച പുലര്‍ച്ചെ 2.10ന് ബാങ്കോക്കിലേക്ക് പറന്ന തായ് ലയണ്‍ വിമാനത്തിലെ 89 യാത്രക്കാര്‍ വരെയാണ് റെക്കോര്‍ഡില്‍  ഉള്‍പ്പെട്ടത്. ഇതിന് മുമ്പ് 2023 ജൂലൈയില്‍ 7236 വിദ്യാര്‍ഥികളെ ഒരൊറ്റ തവണയായി കാനഡയിലെ വിവിധ സര്‍വകലാശാലകളിലേക്കയച്ച റെക്കോര്‍ഡ് സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് നേടിയിരുന്നു.

സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒത്തുചേര്‍ന്ന യാത്രികര്‍ക്ക് മുന്‍ ഇന്ത്യന്‍ അമ്പാസഡര്‍ ടി.പി.ശ്രീനിവാസന്‍, ഹരിയാന മുന്‍ ചീഫ് സെക്രട്ടറി ജി.പ്രസന്നകുമാര്‍, മുന്‍ ജില്ലാ കളക്ടര്‍ എം.പി.ജോസഫ്, സാന്റാ മോണിക്ക സിഇഒ തനൂജ നായര്‍, ജെയിംസ് മറ്റം, സാന്റാ മോണിക്ക ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഡയറക്ടര്‍ ഐസക് ഫ്രാന്‍സിസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Content Highlights: Kochi Airport Witnesses Record 1760 Travelers Departing in Single Day via Santa Monica Tours