മഞ്ഞില്‍ പുതഞ്ഞ് കശ്മീര്‍,സഞ്ചാരികളുടെ ഒഴുക്ക്; അടുത്ത 10 ദിവസങ്ങളില്‍ കാലാവസ്ഥ മാറ്റമില്ലാതെ തുടരും

ബന്ദിപൊരയിലെ കനത്ത മഞ്ഞുവീഴ്ച, Photo:ANI
ബന്ദിപൊരയിലെ കനത്ത മഞ്ഞുവീഴ്ച, Photo:ANI

മഞ്ഞില്‍ പുതഞ്ഞുനില്‍ക്കുകയാണ് കശ്മീര്‍. ജമ്മുവിലും കശ്മീര്‍ താഴ്‌വരകളിലുമെല്ലാം വന്‍ മഞ്ഞുവീഴ്ചയാണ്. വിനോദസഞ്ചാരികള്‍ കശ്മീരിലേക്ക് ഒഴുകിയെത്തുകയാണ്. ഗുല്‍മാര്‍ഗ്, സോനാമാര്‍ഗ്, ഗുരെസ് എന്നിവിടങ്ങളില്‍ ബുധനാഴ്ചയാണ് മഞ്ഞുവീഴ്ച ആരംഭിച്ചത്. താഴ്‌വരകളിലെ മറ്റു മേഖലകളിലും കനത്ത മഞ്ഞുവീഴ്ചയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറുകയാണ് സോനാമാര്‍ഗ്. സഞ്ചാരികളുടെ നിരവധി ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റോഡുകള്‍, മരങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയെല്ലാം മഞ്ഞില്‍ പുതഞ്ഞുനില്‍ക്കുന്ന അവസ്ഥയിലാണ്. സുന്ദരമായ കാഴ്ചകളാണ് കശ്മീര്‍ സമ്മാനിക്കുന്നത്. അതേസമയം കനത്ത മഞ്ഞുവീഴ്ച അപകടസാധ്യതകള്‍ക്കും വഴിവെച്ചേക്കും. റോഡുകളിലും മറ്റും തെന്നിവീഴാന്‍ സാധ്യത കൂടുതലാണ്. ഗതാഗത തടസ്സങ്ങളും സൃഷ്ടിക്കുന്നുണ്ട്. 

ശ്രീനഗറില്‍ രേഖപ്പെടുത്തിയ കുറഞ്ഞ താപനില മൈനസ് 3 ഡിഗ്രി സെല്‍ഷ്യസാണ്. ഗുല്‍മര്‍ഗില്‍ ഇത് മൈനസ് 6 ഡിഗ്രിയും പഹല്‍ഗാമില്‍ മൈനസ് 1.8 ഡിഗ്രി സെല്‍ഷ്യസുമാണ്. അടുത്ത പത്ത് ദിവസങ്ങളില്‍ കാലാവസ്ഥയില്‍ മാറ്റമുണ്ടാകില്ലെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിക്കുന്നത്. 

Content Highlights: Kashmir heavy Snowfall tourists spot