ഏഴു മാസത്തിനിടെ ട്രെയിൻ യാത്രക്കാർ 17 കോടി വർധിച്ചു, വരുമാനം 94,927 കോടി രൂപയായി ഉയർന്നു

ചെന്നൈ: ഏപ്രിലിനും ഒക്ടോബറിനുമിടയിൽ തീവണ്ടിയാത്രക്കാരുടെ എണ്ണത്തിൽ 17.61 കോടിയുടെ വർധനയുണ്ടായതായി റെയിൽവേ. രാജ്യത്ത് 12,617 തീവണ്ടികൾ സർവീസ് നടത്തുന്നുണ്ട്. കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 425.41 കോടി പേർ യാത്ര ചെയ്തിരുന്നു. ഈവർഷം അതേ കാലയളവിൽ 443.02 കോടി പേർ യാത്ര ചെയ്തു.
കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 70,693 കോടി രൂപയായിരുന്നു വരുമാനം. ഈവർഷം ഇതേകാലയളവിൽ ടിക്കറ്റ് വരുമാനം 94,927 കോടിരൂപയായി ഉയർന്നു.
ഈവർഷം ജനുവരി മുതൽ ഒക്ടോബർവരെ 35,000 കിലോമീറ്ററിൽ പുതിയ ട്രാക്ക് സ്ഥാപിച്ചു. റെയിൽവേ വർക്ക് ഷോപ്പുകളിൽനിന്ന് നിർമിക്കുന്ന കോച്ചുകളുടെയും ലോക്കോമോട്ടീവുകളുടെയും എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. തീവണ്ടികളുടെ വേഗവും കൂട്ടിയിട്ടുണ്ട്.
കൂടുതൽ സ്പെഷ്യൽ തീവണ്ടികൾ ഓടിച്ചതും പ്രതിദിന തീവണ്ടികളിൽ ജനറൽ കോച്ചുകളുടെ എണ്ണം കൂട്ടിയതും യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടാക്കാൻ സഹായകരമായിട്ടുണ്ടെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
Content Highlights: Indian Railways sees a massive 17.61 crore passenger increase & revenue surge to ₹94,927 crore between April-Oct. Discover the growth! Click for details.