ഉത്തരധ്രുവത്തിലെ സാഹസികയാത്രയില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായി ഗീതു മോഹന്‍ദാസ്

Photo: Facebook
Photo: Facebook

ത്തരധ്രുവത്തിലെ വെള്ളനിറമാര്‍ന്ന മഞ്ഞുപാളികള്‍ക്കിടയിലൂടെ ഒരു യാത്ര ഏത് സഞ്ചാര പ്രേമിയാണ് ആഗ്രഹിക്കാത്തത്? അങ്ങനെയൊരു യാത്രയില്‍ പങ്കെടുക്കാനുള്ള നറുക്ക് വീണിരിക്കുകയാണ് ആലുവ മുപ്പത്തടം സ്വദേശിനിയായ ഗീതു മോഹന്‍ദാസിന്. 

ഫിയല്‍റെയ്‌വന്‍ സംഘടിപ്പിക്കുന്ന ഉത്തരധ്രുവ യാത്രയില്‍ ഇത്തവണ പങ്കെടുക്കുന്ന ഒരേയൊരു ഇന്ത്യക്കാരി കൂടിയാണ് ഗീതു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പെണ്‍കുട്ടി പോളാര്‍ എക്‌സ്‌പെഡിഷനില്‍ പങ്കെടുക്കുന്നത് എന്നതും ശ്രദ്ധേയം.

20 പേരാണ് യാത്രയില്‍ പങ്കെടുക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ലോകത്തിലെ മൊത്തം രാജ്യങ്ങളെ 10 സോണുകളാക്കി തിരിച്ചിരുന്നു. ഇതില്‍ പത്ത് പേരെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലും പത്ത് പേരെ ജഡ്ജസ് ജഡ്ജസ് മത്സരാര്‍ഥികള്‍ അപേക്ഷിക്കുമ്പോള്‍ നല്‍കിയ പ്രൊഫൈല്‍ നോക്കിയുമാണ് തിരഞ്ഞെടുത്തത്. ഇതില്‍ ഇന്ത്യയുള്‍പ്പെട്ട വേള്‍ഡ് സോണില്‍ നിന്നാണ് ഗീതു യോഗ്യത നേടിയത്. മുപ്പതിനായിരത്തിലേറെ വോട്ടുകളാണ് ഗീതു നേടിയത്.

ലോകത്തിലെ ഏറ്റവും സാഹസികമായ യാത്രയ്ക്ക് തയ്യാറെടുത്ത് മലയാളി പെണ്‍കുട്ടി

ട്രെയിനിങ് ഉള്‍പ്പെടെ യാത്രയ്ക്കുള്ള എല്ലാ ചെലവും ഫിയല്‍റെയ്വന്‍ ആണ് വഹിക്കുക. ജൂറി തിരഞ്ഞെടുത്തവരുടെ ലിസ്റ്റ് നേരത്തെ തന്നെ വന്നുവെങ്കിലും രണ്ട് ദിവസം മുമ്പാണ് വോട്ടിങ് ഫലം പ്രസിദ്ധീകരിച്ചത്. ഉത്തരവാദിത്വ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന ലെറ്റ്‌സ് ഗോ ഫോര്‍ എ ക്യാമ്പ് എന്ന ഗ്രൂപ്പിന്റെ സ്ഥാപക കൂടിയാണ് ബംഗളൂരുവില്‍ എഞ്ചിനീയറായ ഗീതു മോഹന്‍ദാസ്.

Content Highlights: Geethu Mohandas, First Indian Girl Selected for Fjallraven Arctic Polar Expedition, Malayali girl to participate in Polar Expedition, Mathrubhumi Yathra

Content Highlights: