ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ തുറന്നു; ചാർധാം യാത്രയ്ക്ക് തുടക്കം, പ്രതീക്ഷിക്കുന്നത് 60 ലക്ഷംപേരെ

ഗംഗോത്രി ക്ഷേത്രകവാടം തുറന്നപ്പോൾ| photo:ANI
ഗംഗോത്രി ക്ഷേത്രകവാടം തുറന്നപ്പോൾ| photo:ANI

ദെഹ്‌റാദൂൺ: ഹിമാലയത്തിലെ ഗംഗോത്രി, യമുനോത്രി ക്ഷേത്രകവാടങ്ങൾ തുറന്നതോടെ ചാർധാം യാത്രയ്ക്ക് തുടക്കമായി. ആദ്യദിനം ഉത്താരഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഇരുക്ഷേത്രങ്ങളിലും ദർശനം നടത്തി. കേദാർനാഥിന്റെ കവാടം വെള്ളിയാഴ്ചയും ബദരീനാഥിന്റെ കവാടം ഞായറാഴ്ചയുമാണ് തുറക്കുക. 

മഞ്ഞുകാലത്ത് നാലുക്ഷേത്രങ്ങളും ആറുമാസത്തേക്ക് അടച്ചിടാറുണ്ട്. ഈ വർഷം ഇതുവരെ 22 ലക്ഷത്തോളം തീർഥാടകരാണ് യാത്രയ്ക്ക് രജിസ്റ്റർചെയ്തത്. മൊത്തം 60 ലക്ഷംപേരെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. കഴിഞ്ഞവർഷം 48 ലക്ഷം പേരാണെത്തിയത്. 

യാത്രാവഴിയിൽ 6000 പോലീസുകാരെയും 10 കമ്പനി അർധസൈനികരെയും പോലീസിലെ 17 കമ്പനി ജവാന്മാരെയും നിയോഗിച്ചിട്ടുണ്ട്. 65 അപകടസാധ്യതാപ്രദേശങ്ങളിൽ സംസ്ഥാന ദുരന്തനിവാരണസേനയെയും നിയോഗിച്ചു.

Content Highlights: Gangotri and Yamunotri temples opened Char dham Yatra begins