നാടുകാണിച്ചുരത്തിലേക്ക് പ്ലാസ്റ്റിക്കുമായി പോയാല്‍ പണികിട്ടും; തമിഴ്‌നാട് മോഡല്‍ നടപ്പിലാക്കും

നാടുകാണിച്ചുരം പ്രകൃതിസൗഹൃദമാക്കാനായി യാത്രക്കാരില്‍നിന്ന് പ്ലാസ്റ്റിക് പിടിച്ചെടുത്ത് പിഴ ഈടാക്കാന്‍ തീരുമാനം. ഇതിനായി ജൂലായ് ആദ്യ ആഴ്ചയില്‍ ഇവിടെ ചെക്‌പോസ്റ്റ് സ്ഥാപിക്കും. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം തദ്ദേശ സ്വയംഭരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പി.ബി. ഷാജുവിന്റെ നേതൃത്വത്തില്‍ വഴിക്കടവ് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ വാഹനങ്ങളില്‍നിന്ന് പ്ലാസ്റ്റിക് പിടിച്ചെടുത്ത് പിഴ ഈടാക്കുന്നത് തമിഴ്നാട് സര്‍ക്കാര്‍ വര്‍ഷങ്ങളായി നടപ്പാക്കിയിട്ടുണ്ട്. ഇതോടെ നീലഗിരി ജില്ലയെ പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ മാതൃകയിലാണ് വഴിക്കടവില്‍ തീരുമാനം നടപ്പാക്കുക.
ഇതിനായി പൊതുമരാമത്തുവകുപ്പ്, മോട്ടോര്‍വാഹന വകുപ്പ്, തദ്ദേശവകുപ്പ്, പോലീസ് എന്നിവയുടെ സഹായമുണ്ടാകും. ചെക്പോസ്റ്റിലെ ജോലിക്കായി ഹരിതകര്‍മസേനാംഗങ്ങളെ ചുമതലപ്പെടുത്തും. സഞ്ചാരികള്‍ ചുരത്തില്‍ ഭക്ഷണം കഴിക്കുന്നതിന് വിരോധമില്ല. എന്നാല്‍ പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരേ നടപടിയെടുക്കും.
ഈ പ്രദേശങ്ങളില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ക്യാമറകള്‍ സ്ഥാപിക്കും. ചുരം സൗന്ദര്യവത്കരിക്കാനാണ് ഈ തുക ചെലവഴിക്കുക. പ്രസിഡന്റ് തങ്കമ്മ നെടുംപടി, വൈസ് പ്രസിഡന്റ് റെജി കണ്ടത്തില്‍, വിവിധ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ സംസാരിച്ചു. വണ്ടൂര്‍ ബ്ലോക്ക്പഞ്ചായത്ത് സാക്ഷരതാസമിതി നടത്തിയ രക്തദാനക്യാമ്പ് രക്തസമ്മര്‍ദം പരിശോധിച്ച് എ.പി. അനില്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്യുന്നു. സാക്ഷരതാമിഷന്‍ കോഡിനേറ്റര്‍ ഇ. സന്തോഷ്്കുമാര്‍, എം. സഹീര്‍, എം. സക്കീര്‍, എം. ഷിഹാബുദീന്‍, പി. സുധീര്‍ എന്നിവര്‍ നേതൃത്വംനല്‍കി
Content Highlights: Fine imposed on tourists using plastics nadukaniplastic