മഴ കുറഞ്ഞു; ചെമ്പ്രാപീക്കും സൂചിപ്പാറയും തുറന്നു

സൂചിപ്പാറ, ചെമ്പ്ര
സൂചിപ്പാറ, ചെമ്പ്ര

കല്പറ്റ: മഴ കുറഞ്ഞതോടെ ബുധനാഴ്ചമുതല്‍ ചെമ്പ്രാപീക്കിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കും. വ്യാഴാഴ്ച മുതല്‍ സൂചിപ്പാറയിലേക്കും പ്രവേശനാനുമതി നല്‍കുമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്‌ന കരീം അറിയിച്ചു.

കനത്ത മഴയെത്തുടര്‍ന്നാണ് ഇവ അടച്ചത്. സൂചിപ്പാറയില്‍ ബുധനാഴ്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും.

മുനീശ്വരന്‍കുന്നിലേക്ക് ഇന്നുമുതല്‍ പ്രവേശനം

തലപ്പുഴ: മഴ കുറഞ്ഞതോടെ ബുധനാഴ്ചമുതല്‍ പുതിയിടം മുനീശ്വരന്‍കുന്നിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുമെന്ന് നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. ദര്‍ശന്‍ ഘട്ടാനി അറിയിച്ചു. കനത്തമഴയെത്തുടര്‍ന്ന് ഈ മാസം 14ന് പ്രവേശനം നിരോധിച്ചിരുന്നു.
 

Content Highlights: chembra peak reopened to tourists